അമ്പലപ്പുഴ: ജനനേന്ദ്രിയത്തില്‍ സ്റ്റീല്‍ വളയം കുടുങ്ങിയ ബാലന് നഴ്സിങ് അസിസ്റ്റന്റ് രക്ഷകനായി. കറ്റാനം സ്വദേശിയായ 14 വയസുകാരനാണ് രക്ഷപെട്ടത്. കുറത്തികാടുള്ള പിതാവിന്റെ വീട്ടില്‍ വെച്ച് ഏതാനും ദിവസം മുന്‍പാണ് കളിക്കുന്നതിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ വളയം കുടുങ്ങിയത്. ഇത് പുറത്തു പറയാതെ നടന്ന കുട്ടിക്ക് രണ്ട് ദിവസം മുന്‍പ് അടി വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെയെത്തിച്ചെങ്കിലും വളയം ജനനേന്ദ്രിയത്തിലിട്ട വിവരം കുട്ടി പറഞ്ഞില്ല.
പിന്നീട് ശരീരത്തില്‍ വിഷാംശം കലര്‍ന്നിരിക്കാമെന്ന സംശയത്താല്‍ രക്ത പരിശോധന നടത്തിയെങ്കിലും വിഷാംശം കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജനനേന്ദ്രിയത്തില്‍ വളയം കണ്ടെത്തിയത്. ഇതിനു ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിച്ചു.ഇതിനിടയില്‍ ചിലര്‍ വിവരം ഫയര്‍ഫോഴ്സിനെയും അറിയിച്ചു.കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിച്ചിരുന്ന നഴ്സിങ് അസിസ്റ്റന്റ് ഷാജഹാനെ ഈ വിവരം യൂറോളജി വിഭാഗം ഡോ: നാസര്‍ അറിയിച്ചു.
തുടര്‍ന്ന് രാത്രിയില്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്താല്‍ പ്ലെയര്‍, കട്ടര്‍ എന്നിവ ഉപയോഗിച്ച് ഷാജഹാന് വളയം നീക്കം ചെയ്തു. ജനനേന്ദ്രിയത്തില്‍ നിര് വന്നു വീര്‍ത്തതിനാല്‍ കുട്ടിയെ പിന്നീട് ട്രോമാകെയര്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: