തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാചടങ്ങില്‍ സഗൗരവം ഒഴിവാക്കി ദൈവനാമത്തിലും അള്ളാഹുവിന്റെ പേരിലും ഇടതുപക്ഷത്തുനിന്നും സത്യപ്രതിജ്ഞ ചെയ്തത് 17 പേര്. ഇതില്‍ ദൈവനാമത്തില്‍ 16 പേര് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ മൂന്നു സിപിഎം എംഎല്‍എമാരുമുണ്ട്. സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത 136 പേരില്‍ 43 പേര് ദൈവനാമത്തിലും 13 പേര് അള്ളാഹുവിന്റെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. യുഡിഎഫ് അംഗങ്ങള്‍ ദൈവനാമത്തിലും അള്ളാഹുവിന്റെ പേരിലും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കെ.കെ. രമ മാത്രം സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്ത നിലപാട് സ്വീകരിച്ചു.
ആരോഗ്യമന്ത്രിയും ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജ്, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, അരൂര്‍ എംഎല്‍എ ദെലീമ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സിപിഎം എംഎല്‍എമാര്‍. മന്ത്രിമാരില്‍ ഘടക കക്ഷികളില്‍പ്പെട്ട റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ.ബി. ഗണേഷ് കുമാര്‍, കെ.ടി.ജലീല്‍, ഡോ. എന്‍. ജയരാജ്, മാത്യു ടി. തോമസ്, കെ.പി. മോഹനന്, രാമചന്ദ്രന് കടന്നപ്പള്ളി, തോമസ് കെ. തോമസ്, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്, സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ എന്നിവരാണ് ഇടതുപക്ഷത്തുനിന്ന് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവര്‍.
അബ്ദുള്‍ ഹമീദ്, അബ്ദുള്‍ ഹുസൈന് തങ്ങള്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അന്‍വര്‍ സാദത്ത്, എ.കെ.എം. അഷ്റഫ്, പി.കെ. ബഷീര്‍, ടി.വി. ഇബ്രഹിം, യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീന്, നജീം കാന്തപുരം, എന്‍.എ. നെല്ലിക്കുന്ന്, എന്‍. ഷംസുദ്ദീന്, പി. ഉബൈദുള്ള എന്നിവരാണ് സഭയില്‍ അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: