ഇസ്ലാമബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വീഡിയോ ട്വീറ്റ് ചെയ്ത് മുന്‍ ഭാര്യ റെഹം ഖാന്. ഇമ്രാന് ഖാന് സ്ത്രീയോട് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭാഷണത്തിനിടയില്‍ അദ്ദേഹം സ്പര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീ ഒഴിഞ്ഞുമാറുന്നതും തിങ്കളാഴ്ച ട്വീറ്റ് ചെയ്ത 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. സ്ത്രീയുടെ സ്വകാര്യ ഇടത്തിലേക്ക് പുരുഷന്മാര് അതിക്രമിച്ചുകയറരുതെന്ന് റെഹം ഖാന് ട്വിറ്ററില്‍ കുറിച്ചു.
ആളുകള്‍ പാവപ്പെട്ടവരായിരിക്കാമെങ്കിലും അവര്‍ വിഡ്ഢികളല്ലെന്നും അവരോട് മാന്യമായി പെരുമാറണമെന്നും രണ്ടാം ഭാര്യയായിരുന്ന റെഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി റെഹത്തിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തു. വീഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: