Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൃഥ്വിരാജിന്റെ അടക്കമുള്ള പോസ്റ്റുകള്‍ക്ക് പിന്നില്‍ ഒരേ ടൂള്‍കിറ്റ്; വ്യാജ പ്രചരണം നയിക്കാന്‍ മാധ്യമങ്ങള്‍ക്കും റിലീസ്; നല്‍കിയത് സിനിമയിലെ പിആര്‍ഒ

കഴിഞ്ഞ ആഴ്‌ച്ച കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പ്രത്യേക അജണ്ട സൃഷ്ടിച്ചുള്ള വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ടത്. ലക്ഷദ്വീപ് സ്വദേശീയയായ ഐഷ സുല്‍ത്താന എന്ന സംവിധാകയയും ഈ വ്യാജപ്രചരണത്തിന് ചൂട്ടുപിടിച്ചിരുന്നു. ദ്വീപില്‍ നടക്കാത്ത കാര്യങ്ങള്‍കൂടി ഇവര്‍ പര്‍വ്വതീകരിച്ച് കാട്ടി. തുടര്‍ന്ന് സിനിമയിലെ ഒരു പിആര്‍ഒ ഇത്തരം വ്യാജപ്രചരണങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അയച്ചു നല്‍കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 06:24 pm IST
in Kerala

തിരുവനന്തപുരം: സിനിമ നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന ലക്ഷദീപ് പോസ്റ്റുകള്‍ പിന്നില്‍ പ്രത്യേക അജണ്ടയില്‍ തയാറാക്കിയ ടൂള്‍കിറ്റ്. മയക്കുമരുന്നും ആയുധകടത്ത് ഉള്‍പ്പെടെയുള്ളവ ദ്വീപ് കേന്ദ്രീകരിച്ച് നടന്നിരുന്നു. ഇതു മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയും ദ്വീപ് സമൂഹത്തില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യവിരുദ്ധ ശക്തികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം ഇല്ലാതായി. തുടര്‍ന്ന് പ്രത്യേക ലക്ഷ്യത്തിനായി തയാറാക്കിയ അജണ്ടയാണ് ഇപ്പോള്‍ ടൂള്‍കിറ്റായി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എത്തിച്ച് നല്‍കിയിരിക്കുന്നത്. അതില്‍, പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ മുതല്‍ സിനിമ നടന്‍മാരും എഴുത്തുകാരും വരെ ഉള്‍പ്പെട്ടിട്ടുണ്ട്.  

കഴിഞ്ഞ ആഴ്‌ച്ച കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പ്രത്യേക അജണ്ട സൃഷ്ടിച്ചുള്ള വ്യാജവാര്‍ത്തകള്‍ പുറത്തുവിട്ടത്. ലക്ഷദ്വീപ് സ്വദേശീയയായ ഐഷ സുല്‍ത്താന എന്ന സംവിധായികയും ഈ വ്യാജപ്രചരണത്തിന് ചൂട്ടുപിടിച്ചിരുന്നു. ദ്വീപില്‍ നടക്കാത്ത കാര്യങ്ങള്‍കൂടി ഇവര്‍ പര്‍വ്വതീകരിച്ച് കാട്ടി. തുടര്‍ന്ന് സിനിമയിലെ ഒരു പിആര്‍ഒ ഇത്തരം വ്യാജപ്രചരണങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അയച്ചു നല്‍കിയിരുന്നു.  ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പാശ്ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്‌ളഷ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഈ പ്രചരണം ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഈ പോസ്റ്റുകളാണ് ബിഗ്‌ബോസ് താരവും സീരിയല്‍ നടിയുമായ വീണ നായര്‍ അടക്കമുള്ളവര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമ നിര്‍മാതാവായ ബാദുഷയും ഈ സംവിധായകയെ ഉദ്ധരിച്ചാല്‍ ഫേസ്ബുക്കില്‍ ലക്ഷദ്വീപ് ഭരണത്തിനെതിരെയുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത്. പൃഥ്വിരാജ്, സണ്ണിവെയ്ന്‍, ആന്റണി വര്‍ഗീസ്, റിമ കല്ലിങ്കല്‍ തുടങ്ങിയ സിനിമാ താരങ്ങളും ഫുട്ബോള്‍ താരം സി കെ വിനീതും, ഗീതു മോഹന്‍ദാസും ഇട്ട പോസ്റ്റുകള്‍ക്കും ഐഷ സുല്‍ത്താനയുടെ പേരില്‍ പിആര്‍ഒ നല്‍കിയ റിലീസുമായി സാമ്യമുണ്ട്.  

ഐഷ സുല്‍ത്താനയുടെ പേരില്‍ ഇടതു- മൗദൂതി മാധ്യമങ്ങള്‍ക്കും സിനിമയിലെ നടീനടന്‍മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ച റിലീസിന്റെ പൂര്‍ണരൂപം…  

ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് യുവ വനിതാ സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ സാമൂഹ്യ-ആരോഗ്യ രംഗത്തെ മുന്നണിപ്പോരാളിയായ ഐഷ കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഐഷ ആരോപിച്ചു.

ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. ഒരാള്‍ക്ക് പോലും ലക്ഷദ്വീപില്‍ കോവിഡ് 19 ഇല്ലായിരുന്നു. ദ്വീപ് ജനത കാത്തുസൂക്ഷിച്ച പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ കാലുകുത്തിയത്. അതോടെ ദ്വീപില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. അത്യാവശ്യ ആശുപത്രി സംവിധാനം പോലും ലക്ഷദ്വീപില്‍ ഇല്ല. ആ സമയത്താണ് ഈ മഹാമാരിയുടെ കടന്നുവരവ്. പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. 

ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌ക്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നു. പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന ജനവിരുദ്ധ നയങ്ങള്‍ ഐഷ സുല്‍ത്താന ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ്. സാധാരണക്കാരായ പാവപ്പെട്ട മുസ്ലീങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കുക. തീര്‍ത്തും രാഷ്‌ട്രീയ പകപോക്കലാണ്. മുസ്ലീങ്ങളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പുകച്ചുപുറത്തു ചാടിക്കുക ആ നയമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ പാവപ്പെട്ട മുസ്ലീങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരപ്രവര്‍ത്തകരും ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെടുന്നു.

ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്ളഷ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപിലെ പൊതുജനാരോഗ്യപ്രശ്നങ്ങള്‍ നിവേദനത്തിലൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.  

ഈ പ്രത്യേക അജണ്ട നടപ്പിലാക്കാനായി ഒരു വരിപോലും മാറ്റാതെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ റിലീസുകള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ 21നാണ് ഈ പ്രസ്താവന ഇടതു- മൗദൂതി മാധ്യമങ്ങളുടെ ന്യൂസ് ഡസ്‌കുകളിലേക്ക് എത്തിയത്.  

തുടര്‍ന്ന് ഈ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളുടെ ലിങ്കുകള്‍ ചുവടെ:

ജമാ -അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയാ വണ്ണില്‍ വന്ന വാര്‍ത്ത

https://www.mediaonetv.in/entertainment/aisha-sultana-opposes-move-to-ban-meat-consumption-in-lakshadweep-140974?infinitescroll=1

ഡൂള്‍ ന്യൂസില്‍ വന്ന വാര്‍ത്ത:

https://www.doolnews.com/director-aisha-sultana-says-what-is-happening-in-lakshadweep-444.html

ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പതിപ്പ്:

സമയം മലയാളത്തില്‍ വന്ന വാര്‍ത്ത

https://malayalam.samayam.com/malayalam-cinema/celebrity-news/move-to-ban-beef-in-lakshadweep-director-aisha-sultana-slams-fascist-decisions-of-lakshadweep-administrator-praful-patel/articleshow/82853146.cms

https://www.canchannels.com/aisha-sultana-protest-against-on-banning-of-meat-food-in-lakshadweep/?fbclid=IwAR2KyIhPkjkkjhbPxEqWBrJuZvh4cwlwkxUv-EY8eG90GKs2cEr7ljNeQcY

https://www.malabarnews.com/fascist-transformation-in-lakshadweep-defenders-being-hunted-down-director-/?fbclid=IwAR1eLqZwsZI6hizQ6IyAbrXQwARLQqRfCdCg6_qN4uM1C29UjAflbJlVjKs

Tags: ഓണ്‍ലൈന്‍Lakshadweepമീഡീയ വണ്‍Prithviraj Sukumaranപൃഥ്വിരാജ്‌റിമ കല്ലിങ്കല്‍Sukumaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ ചത്താലും എന്റെ മക്കൾ മറക്കരുത്, എത്ര സുന്ദരിക്കോതയെന്ന് പറഞ്ഞാലും അവർ ചെയ്തത്;മല്ലിക സുകുമാരൻ

Entertainment

ജഗതി ശ്രീകുമാറിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച്‌ ഞാൻ അറിഞ്ഞിരുന്നു മല്ലിക സുകുമാരൻ ;ജ​ഗതിയുമായി അകന്ന നാളുകളിൽ സുകുവേട്ടനുമായി സൗഹൃദമായി

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

ഭൂട്ടാന്‍ വാഹനക്കടത്ത് : പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടേയും വീടുകളില്‍ ഇഡി റെയ്ഡ് ; പരിശോധന നടക്കുന്നത് 17 ഇടങ്ങളില്‍

വര്‍ക്ക് ഷോപ്പില്‍ മിനുക്കിയെടുത്ത ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന ലാന്‍ഡ് ക്രൂസര്‍ (ഇടത്ത്) ഭൂട്ടാന്‍ ആര്‍മിയുടെ ലാന്‍ഡ് ക്രൂസര്‍ (വലത്ത്)
Kerala

ഭൂട്ടാൻ കാർ കള്ളക്കടത്ത് ; കൂടുതൽ നടപടികളുമായി കേന്ദ്ര ഏജൻസികൾ ; കള്ളപ്പണ ഇടപാട് ഇ‍ഡി അന്വേഷിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.