ന്യൂദല്‍ഹി: കോവിഡ് അതിവ്യാപനത്തിനിടയില്‍ ജാഗ്രത കാറ്റില്‍ പറത്തി കാര്‍ഷിക ബില്ലിനെതിരെ മെയ് 26ന് കരിദിനമാചരിക്കാന്‍ തിക്രി, സിംഘു അതിര്‍ത്തികളില്‍ കര്‍ഷകര്‍ എത്തുന്നതായി പരാതി.
ദല്‍ഹി അതിര്‍ത്തികളിലെ പ്രതിഷേധ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം നിലനിര്‍ത്താന്‍ കര്‍ഷക യൂണിയന് നേതാക്കള്‍ ഓരോ ആഴ്ചയും ഓരോ ജില്ലകളില്‍ നിന്നും ആളുകളെ ദല്‍ഹി അതിര്ത്തിയിലേക്കെത്തിക്കുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന് (ഹരിയാന) നേതാവ് ഗുര്‍ണാം സിംഗ് പറഞ്ഞു. ഹരിയാന-ദല്‍ഹി അതിര്‍ത്തിയായ തിക്രിയിലും കൂടുതല്‍ പേര് എത്തി.
സമരം വീണ്ടും പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സിംഘു അതിര്‍ത്തിയിലും പ്രതിഷേധക്കാര്‍ എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. മെയ് 26 കരിദിനമായി ആചരിക്കുകയാണ് ലക്ഷ്യം. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം തുടങ്ങിയിട്ട് ആറ് മാസം തികയുന്ന ദിവസമായതിനാലാണ് മെയ് 26 കരിദിനമായി ആചരിക്കുന്നത്.
നേരത്തെ പഞ്ചാബ് മന്ത്രി ത്രിപ്ത് രജീന്ദര്‍ സിംഗ് ബജ് വ പഞ്ചാബിലെ കോവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം കര്ഷകസമരമാണെന്ന് ആരോപിച്ചിരുന്നു. ഗ്രാമങ്ങളില്‍ നിന്നാണ് പഞ്ചാബിലേക്കും ദല്‍ഹിയിലേക്കും മറ്റും സംഘംസംഘമായി കര്‍ഷകരെ സമരപ്പന്തലിലേക്ക് എത്തിച്ചിരുന്നത്. ദല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നടന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളാണ് കോവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടും കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: