Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പകയുടെ രാഷ്‌ട്രീയം

വെടിയേറ്റു വീണ ഇന്ത്യക്കാരി. പ്രത്യേകിച്ച് മലയാളിയായിരുന്നു സൗമ്യ സന്തോഷ്. ജീവിതം കൂട്ടിമുട്ടിക്കാന്‍ ജോലി തേടി ഇസ്രയേലില്‍ എത്തിയ അവര്‍ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരാനോ കൃത്യമായി വിവരങ്ങള്‍ അറിയിക്കാനോ അജണ്ടാധിഷ്ഠിത മാധ്യമങ്ങളോ രാഷ്‌ട്രീയനേതൃത്വങ്ങളോ തയാറായില്ല എന്നതത്രേ അത്യന്തം ദുഃഖകരം.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
May 23, 2021, 05:00 am IST
in Article

രാഷ്‌ട്രീയം മൂച്ചൂടും കേറി ബോധമണ്ഡലത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നാല്‍ പിന്നെ ബോധമുണ്ടാവില്ല. അഥവാ ഉണ്ടായാലും നാടിനോ നാട്ടുകാര്‍ക്കോ ഒരു ഗുണവും ഉണ്ടാവില്ലതാനും. എന്നുമാത്രമല്ല, മാനവികതയുടെ തരിമ്പുപോലും മഷിയിട്ടു നോക്കിയാല്‍ കാണാനുമാവില്ല.

 ഇസ്രയേല്‍ എന്ന രാജ്യത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ (പണ്ട് ചീനയുടെ കാര്യത്തില്‍ കോടിയേരിയുടെ പ്രയോഗം ഓര്‍ക്കുക) അഹമഹമികയാ പലരുമുണ്ട്. ലോകത്തെ തങ്ങളുടെ ആത്മാഭിമാനത്തിന്റെ കരുത്തും കണ്ണീരും കനിവും കാണിച്ചു കൊടുത്തവരാണ് ഇസ്രയേലുകാര്‍. അറബി രാഷ്‌ട്രങ്ങളുടെ എണ്ണക്കരുത്തും മതക്കരുത്തും ഒരു പരിധിവരെ ആ രാജ്യത്തെ കണ്ണീര്‍ കുടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എല്ലാ അമ്ലനദികളും നീന്തിക്കടന്ന അവരുടെ കരുത്ത് അല്‍ഭുതാവഹമാണ്. അതാണ് അറബ് രാജ്യങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും അസ്വസ്ഥരാക്കുന്നത്. സ്വന്തം പ്രാണനും രാജ്യവും ഒന്നെന്നു കരുതുന്ന ആത്മബോധത്തിന്റെ തീപ്പൊരി ഓരോ ഇസ്രയേലിയും കരളില്‍ കാത്തു വെക്കുന്നുണ്ട്. അത് തകര്‍ക്കാന്‍ കഴിയാത്തതത്രേ.

 എന്നും കൈയേറി കൈവശപ്പെടുത്തുന്ന മാനസികനിലയുമായി പലസ്തീനും അവരെ കാത്തുവച്ച് ഹമാസ് എന്ന ഭീകരസംഘടനയും മുന്നേറുമ്പോള്‍ മാനവികതയാണ് വെടിയേറ്റു വീഴുന്നത്.

 അങ്ങനെ വെടിയേറ്റു വീണ ഇന്ത്യക്കാരി, പ്രത്യേകിച്ച് മലയാളിയായിരുന്നു സൗമ്യ സന്തോഷ്. ജീവിതം കൂട്ടിമുട്ടിക്കാന്‍ ജോലി തേടി ഇസ്രയേലില്‍ കഴിഞ്ഞ അവര്‍ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരാനോ കൃത്യമായി വിവരങ്ങള്‍ അറിയിക്കാനോ അജണ്ടാധിഷ്ഠിത മാധ്യമങ്ങളോ രാഷ്‌ട്രീയനേതൃത്വങ്ങളോ തയാറായില്ല എന്നതത്രേ അത്യന്തം ദുഃഖകരം. സംഘടിത മതവിഭാഗത്തിന്റെ അപ്രീതി നേടിയാല്‍ മുന്നോട്ടുള്ള പോക്ക് അപകടമാവും എന്ന ഭീതി ഇത്തരക്കാരെ പൊതിയുകയാണുണ്ടായത്. ഹമാസിന്റെ വെടിയേറ്റാല്‍ അത് കിട്ടേണ്ടതാണെന്ന മനോഭാവം ഇവര്‍ വച്ചുപുലര്‍ത്തുന്നു. അതേസമയം പ്രത്യാക്രമണത്തിലോ പ്രതിരോധത്തിലോ ഒരു പാലസ്തീനിയന്‍ മരണമടഞ്ഞാല്‍ മാലാഖയും വിശുദ്ധയുമായി. ഇതിന്റെ രസതന്ത്രമാണ് പലര്‍ക്കും മനസ്സിലാവാതെ പോവുന്നത്.

 ഇടുക്കിക്കാരിയായ സൗമ്യ സന്തോഷ് ഹമാസ് ഭീകരരുടെ ക്രൂരതയില്‍ ജീവന്‍ പൊലിഞ്ഞപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ അവര്‍ക്കായി കേരളത്തിലെ അജണ്ടാധിഷ്ഠിത കേന്ദ്രങ്ങളിലുണ്ടായില്ല. സാഹിത്യ- സാംസ്‌കാരിക ഒപ്പിയാന്‍ സംഘം കരിമ്പടം പുതച്ച് കൂര്‍ക്കംവലിച്ചുറങ്ങി. ശയനപ്രദക്ഷിണത്തിനും നിരാഹാരത്തിനും ഒരു നോവലെഴുത്തുകാരനും മുന്നിട്ടിറങ്ങിയില്ല. ഭീകരതയോട് സന്ധിചെയ്ത് പാല്‍പ്പായസം കുടിക്കുന്ന അത്തരക്കാരും തൊണ്ട പൊട്ടുമാറുച്ചത്തില്‍ പറയുന്നു ‘സാക്ഷര കേരള’മാണ് ഇതെന്ന്.

 സൗമ്യയുടെ ഭൗതിക ശരീരം ഇസ്രയേല്‍ എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ഏതെങ്കിലും വില്ലേജാപ്പീസിലെ തൂപ്പുകാരനെ പോലും കേരള സര്‍ക്കാര്‍ അയച്ചില്ല. പാലസ്തീന്‍ മനസ്‌കര്‍ക്ക് അസ്വസ്ഥതയുണ്ടാക്കില്ലെന്ന കരാറില്‍ ഒപ്പുവച്ച രണ്ടാമൂഴം സര്‍ക്കാറിന് താല്‍പര്യം മറ്റു ചിലതായിരുന്നു എന്നു വ്യക്തം.

ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ നേരെ ചൊവ്വെ മറുപടി കൊടുക്കാന്‍ പോലും സാധിച്ചില്ല.’ സൗമ്യയുടെ കുടുംബത്തിന്റെ ഒപ്പം തന്നെയാണ് സര്‍ക്കാര്‍. കേരളം അതു കണ്ടതാണ്. എന്തും വിളിച്ചുപറയുന്ന ചില അസംബന്ധ പ്രചാരകരുണ്ട് നാട്ടില്‍. അതൊന്നും ആരും വിലവെക്കില്ല’ എന്നൊക്കെയുള്ള ഗീര്‍വാണങ്ങളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. നേരെചൊവ്വെ ഉത്തരം പറയാതെ ആരോപണ മറകൊണ്ട് ജനങ്ങങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഔദ്യോഗിക സംവിധാനത്തിന്റെ അസാന്നിധ്യം എന്തുകൊണ്ട് എന്ന ചോദ്യത്തിന് മതമൗലികവാദികളെ വെറുപ്പിക്കാനാവില്ല എന്ന നിശ്ശബ്ദ മറുപടിയാണ് ലഭിക്കുന്നത്. അതങ്ങനെയേവരൂ. അത്തരം മതമൗലിക – തീവ്രമേഖലകളുമായുള്ള തോളോടു തോള്‍ ചേര്‍ന്ന പ്രവര്‍ത്തനത്തിന്റെ ആത്യന്തികഫലമാണല്ലോ രണ്ടാമൂഴം.

മരണമടഞ്ഞ ഒരു മലയാളിയെ അങ്ങേയറ്റം ബഹുമാനിച്ചു കൊണ്ട് ഇസ്രയേല്‍ അവരുടെ ഫൈറ്റര്‍ വിമാനത്തിന് സൗമ്യയുടെ പേരിടുമ്പോള്‍ സ്വന്തംനാട് പുറംകാല്‍ കൊണ്ട് ആ വ്യക്തിത്വത്തെ തൊഴിച്ചെറിയുന്നു. എന്നിട്ട് സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്നു. വോട്ടുരാഷ്‌ട്രീയത്തിന്റെ വേട്ടാള മുഖമാണിത്. മനുഷ്യത്വത്തെക്കാള്‍ വലുത് മത- വര്‍ഗീയ നിലപാടുതറയാണെന്ന ധാര്‍ഷ്ട്യത്തെ വളരാന്‍ അനുവദിക്കണോ എന്നത്രേ ചോദ്യം. അതിന് മറുപടി ഉണ്ടാവണ്ടേ? നിക്ഷിപ്ത നിലപാടും നീതിയും മാനവികതയ്‌ക്ക് ഭൂഷണമോ, അതോ ഭീഷണിയോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)
Kerala

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

India

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

പുതിയ വാര്‍ത്തകള്‍

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.