Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കുന്നത്തൂര്‍ തൊമ്മി

രാധാകൃഷ്ണന് കിട്ടാമായിരുന്ന പൊതുമരാമത്ത് പോലുള്ള പ്രധാനവകുപ്പുകള്‍ മിസ്റ്റര്‍ മരുമകന് എഴുതിക്കൊടുത്തിട്ടാണ് പട്ടേലര്‍ വിപ്ലവവായാടിത്തം നടത്തുന്നത്. ദേവസ്വം വകുപ്പില്‍ മന്ത്രിക്കല്ല ബോര്‍ഡിനാണ് കാര്യമെന്ന് അറിയാത്തവരല്ല പട്ടേലരെ നവോത്ഥാനനായകനാക്കാനുള്ള പാഴ്ശ്രമത്തിന് പിന്നിലെന്ന് അറിയണം. ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ പിന്നാക്കക്കാരനാണ് കെ. രാധാകൃഷ്ണനെന്ന് എന്ന നട്ടാല്‍ കിളിര്‍ക്കാത്ത കള്ളമടക്കം ഉളുപ്പില്ലാതെ തള്ളിയാണ് പിആര്‍ പണ്ഡിതന്മാര്‍ പിണറായിക്ക് കുഴലൂതാന്‍ തുടങ്ങുന്നതെന്ന് ഓര്‍ക്കണം.

എം. സതീശന്‍byഎം. സതീശന്‍
May 23, 2021, 05:00 am IST
inMain Article

‘അയ്യോ, ഈ പാവം കുഞ്ഞുമോനെ കുറിച്ച് അങ്ങനൊന്നും കരുതിയേക്കല്ലേ’ എന്ന കുന്നത്തൂര്‍ തൊമ്മിയുടെ ഏങ്ങലടിക്ക് മാനങ്ങള്‍ പലതാണ്. ഘടകകക്ഷികള്‍ക്ക് മന്ത്രിമാരെ വീതം വെക്കുന്ന പട്ടേലര്‍ കൂട്ടത്തിന്റെ മീറ്റിങ് ചൂടുപിടിക്കുമ്പോഴാണ് ഒരു ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മാമനോടൊന്നും തോന്നല്ലേ എന്ന മട്ടില്‍ കുഞ്ഞുമോന്‍ വെറും തൊമ്മിയുടെ ഭാവ മെടുത്തിട്ടത്. ‘കാത്തിരുന്ന് കാണാം’ എന്ന കുഞ്ഞുമോന്റെ ഉത്തരത്തിന് ‘ഒരു ഭീഷണിയുടെ സ്വരമുണ്ടോ’ എന്ന അവതാരകന്റെ പരിഹാസത്തില്‍ പൊതിഞ്ഞ മറുചോദ്യം ഉയര്‍ന്നപ്പോഴാണ് മേല്‍പ്പറഞ്ഞ ഏങ്ങലടി ഉണ്ടായത്. ഭീഷണിക്കുള്ള ത്രാണിയൊന്നും കുന്നത്തൂര്‍ തൊമ്മിക്കുണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ട് എന്തിനാ ബാലാ…. എന്ന മട്ടിലൊരു നിസ്സഹായതയുണ്ടായിരുന്നു ആ ശബ്ദത്തിന്.

കുഞ്ഞുമോന്‍ അങ്ങനെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്റെ ഗണ്‍മേന്മാരിലൊരാള്‍ കഴുത്തിന് കുത്തിപ്പിടിച്ച് എയറില്‍ നിര്‍ത്തിയതാണ് കുന്നത്തൂരുകാരുടെ എംഎല്‍എയെ. കോണ്‍ഗ്രസുകാരും ബിജെപിക്കാരുംവരെ അതിനെ അപലപിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തി. പക്ഷേ തൊമ്മിയുണ്ടോ കുലുങ്ങുന്നു. ‘എന്ത് നല്ല തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്… എന്ന മട്ടിലായിരുന്നു അന്നും കുഞ്ഞുമോന്റെ പ്രതികരണം.

കെ. രാധാകൃഷ്ണനെന്ന ജാതിയില്ലാത്ത ചേലക്കാരന്‍ സഖാവ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്ക് ദളിതനായതിന്റെ  കമ്മ്യൂണിസ്റ്റ് തള്ളുകള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളുമ്പോഴാണ് കുന്നത്തൂരില്‍ നിന്ന് ഇങ്ങനെയൊരു വിതുമ്പിക്കരച്ചില്‍ ഉയരുന്നത്. ജാതിയും മതവുമില്ലെന്ന് തള്ളിമറിക്കുന്ന പാര്‍ട്ടിക്ക് കേരളത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ ഇപ്പോള്‍ ദളിതനാണെന്ന് തോന്നുന്നതും അദ്ദേഹത്തിന് ദേവസ്വം വകുപ്പ് നല്‍കിയിട്ട് അതിന്റെ പേരില്‍ ജാതി പറഞ്ഞ് വിപ്ലവമെന്ന് ഘോഷിക്കുന്നതും വലിയ കാര്യമല്ല. രാധാകൃഷ്ണന് കിട്ടാമായിരുന്ന പൊതുമരാമത്ത് പോലുള്ള പ്രധാനവകുപ്പുകള്‍ മിസ്റ്റര്‍ മരുമകന് എഴുതിക്കൊടുത്തിട്ടാണ് പട്ടേലര്‍ വിപ്ലവവായാടിത്തം നടത്തുന്നത്. ദേവസ്വം വകുപ്പില്‍ മന്ത്രിക്കല്ല ബോര്‍ഡിനാണ് കാര്യമെന്ന് അറിയാത്തവരല്ല  പട്ടേലരെ നവോത്ഥാനനായകനാക്കാനുള്ള പാഴ്ശ്രമത്തിന് പിന്നിലെന്ന് അറിയണം. ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ പിന്നാക്കക്കാരനാണ് കെ. രാധാകൃഷ്ണനെന്ന് എന്ന നട്ടാല്‍ കിളിര്‍ക്കാത്ത കള്ളമടക്കം ഉളുപ്പില്ലാതെ തള്ളിയാണ് പിആര്‍ പണ്ഡിതന്മാര്‍ പിണറായിക്ക് കുഴലൂതാന്‍ തുടങ്ങുന്നതെന്ന് ഓര്‍ക്കണം.

അമ്പതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ അഞ്ഞുറ് പേര്‍ക്കുള്ള കസേരയിട്ട്  അതില്‍ നാനൂറ് പേരെ ഇരുത്തിയും ആയിരത്തോളം പേരെ പന്തലിന്റെ നാല് വശത്ത് നിര്‍ത്തിയും വലിയചുടുകാട്ടില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് മുദ്രാവാക്യം വിളിച്ചും മുഷ്ടി ചുരുട്ടിയും  കോടതിയെയും കോവിഡിനെയും മാനിച്ചുകളഞ്ഞ സര്‍ക്കാരാണ് പട്ടേലരുടേതാണ്. അതായത് മൊത്തം മലയാളികളെയും തൊമ്മികളാക്കിക്കളയാമെന്ന ഒരിതുണ്ട് പട്ടേലരുടെ ഉള്ളില്‍. ഒന്നാം വട്ടം കണ്ടപ്പോള്‍ ഇരട്ടച്ചങ്കന്‍, സംഗതി രണ്ടാംവട്ടമാകുമ്പോള്‍ ചങ്കിന്റെ എണ്ണം കൂടുമോ എന്ന് കണ്ടറിയണം.  

ദളിതരില്‍ ദളിതനായ കുഞ്ഞുമോന്‍ 25 വര്‍ഷമായി പട്ടേലര്‍ക്ക് പിന്നിലുണ്ട്. ആര്‍എസ്പിയായും ആര്‍എസ്പി ലെനിനിസ്റ്റായും പെട്ടി ചുമന്നും ചെല്ലമെടുത്തും ആട്ടിത്തുപ്പിയാലും കമാന്ന് ഒരക്ഷരം മിണ്ടാതെയും ശരിക്കും അധ്വാനിക്കുന്ന തൊഴിലാളിയുടെ പ്രതിനിധിയായി പട്ടേലരുടെ അടുക്കളപ്പുറത്തുണ്ട് ഇത്രകാലവും അദ്ദേഹം. കുന്നത്തൂര്‍ എംഎല്‍എ എന്ന മഹോന്നതമായ ഔദാര്യത്തിനപ്പുറം കുഞ്ഞുമോന് ഒന്നും ഇന്നേവരെ കിട്ടിയിട്ടില്ല. കുഞ്ഞുമോന്റെ അടിമക്കണ്ണുകളായ പാര്‍ട്ടിക്കാര്‍ ഒടുവില്‍ കണ്ട പരിഹാരമാര്‍ഗം ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനാക്കണമെന്ന് ഒന്ന് അപേക്ഷിച്ചാലോ എന്നാണ്. കൂടെയുള്ളവരും കൂടി പാവത്തെ കളിയാക്കുകയാണെന്ന് കരുതരുത്. ഏങ്ങലടി കണ്ട് സങ്കടം സഹിക്കാതെയാണ് അവര്‍ കേരളത്തിലെ ആകെയുള്ള ഒരു ലെനിനിസ്റ്റിന് വേണ്ടി ഈ പദവി യാചിച്ച് കത്ത് അയയ്‌ക്കാനൊരുങ്ങുന്നത്. കേരള കാസ്‌ട്രോ കഴിഞ്ഞ കുറി യെച്ചൂരിയുടെ പോക്കറ്റില്‍ വെച്ചുകൊടുത്ത കത്തിനോളം പോരുന്ന ഒരു യെമണ്ടന്‍ കത്താവും അത്. വിഎസ് കഴിഞ്ഞാല്‍ പിന്നെ കോവൂര്‍ കുഞ്ഞുമോന്‍ എന്ന് മലയാളികളെ കൊണ്ട് പറയിക്കും എന്ന വാശിയിലാണ് ലെനിനിസ്റ്റ് അടിമകള്‍.

ഒരു മോഹം കുഞ്ഞുമോന്റെ പാഴ് മനസ്സിലുണ്ടാകാതിരിക്കുമോ എന്ന തോന്നലിലാണ് കേരളാ പാപ്പരാസികള്‍ എറിഞ്ഞുനോക്കുന്നത്. ഒരിക്കലെങ്കിലും മന്ത്രിയാകണമെന്ന് കുഞ്ഞുമോനുമുണ്ട്. പക്ഷേ അത് പട്ടേലരുടെ വാഴ്ചക്കാലത്ത് നടക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പായിട്ടുണ്ട്. കരഞ്ഞുതീര്‍ക്കാമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അത്രയ്‌ക്ക് കുഞ്ഞാണ് പട്ടേലരുടെ പാര്‍ട്ടിക്കാര്‍ക്ക് കുഞ്ഞുമോന്‍. ബ്രാഞ്ച് കമ്മറ്റിയിലെ പട്ടേലര്‍ മുതല്‍ സാക്ഷാല്‍ പിണറായി പട്ടേലര്‍ വരെയുള്ളവരുടെ തീട്ടൂരത്തിന് അനുസരിച്ച് മാത്രമേ കുഞ്ഞുമോന് ചലിക്കാന്‍ പറ്റൂ. എങ്ങോട്ട് തിരിഞ്ഞാലും കഴുത്തില്‍ ബല്‍റ്റിട്ട്, ബല്‍റ്റില്‍ തുടലിട്ട് മുതലാളിമാര്‍ പിടിക്കും. പിന്നെന്താ… താനും തന്റെ ഏതാനും അടിമക്കണ്ണുകളും മാത്രമുള്ള അഖിലകേരള ലെനിനിസ്റ്റ് പ്രസ്ഥാനത്തിന് ചുളുവില്‍ ഒരു എംഎല്‍എ…. അത് കയ്‌ക്കില്ലല്ലോ…. കക്ഷത്തിലുള്ളത് പോവാതെ സൂക്ഷിക്കുക എന്നത് മാത്രമാണ് കുഞ്ഞുമോന്റെ വിനയകുനിയത്തത്തിന് പിന്നിലെന്ന് അറിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.