ആലപ്പുഴ: സിപിഎമ്മും അബ്ദുള്‍ നാസര്‍ മദനി നയിക്കുന്ന പിഡിപിയും തമ്മിലുള്ള ബന്ധം മറനീക്കുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിഐപി പരിഗണനയില്‍ പിഡിപി നേതാക്കളും പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ആകെ അഞ്ഞൂറില്‍ താഴെ അതിഥികളെ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചത്. അതിനാല്‍ ഇടതുപക്ഷത്തിനും, സിപിഎമ്മിനും ഏറെ വേണ്ടപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ബാംഗ്ലൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയായ മദനിയും, പിഡിപിയും അത്രയേറെ പ്രാധാന്യം ഉള്ളവരാണെന്ന് പിഡിപി വൈസ് ചെയര്മാന് വര്‍ക്കല രാജിന്റെയും, സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കരയുടെയും സത്യപ്രതിജ്ഞാ ചടങ്ങിലെ പങ്കാളിത്തം വ്യക്തമാക്കുന്നു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദ ശക്തികളുടെയെല്ലാം പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. എസ്ഡിപിഐ, പിഡിപി തുടങ്ങിയവയെല്ലാം പരസ്യമായി തന്നെ ഇടതിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇടതിന്റെ വിജയദിനാഘോഷത്തില്‍ പിഡിപിയും പങ്കാളികളായിരുന്നു. മുസ്ലീം ലീഗിന്റെ വര്‍ഗീയത പോരാ എന്ന് പറഞ്ഞ് രൂപീകരിച്ച ഐഎന്‍എലിന് മന്ത്രി സ്ഥാനം നല്‍കുക കൂടിയായതോടെ സിപിഎം മുസ്ലീം മതഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നാണ് വിമര്‍ശനം. വി.എസ്. അച്യുതാനന്ദന് അടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനമുണ്ടായിരുന്ന കാലത്തോളം ഐഎന്‍എലിനെ മുന്നണിയില്‍ അംഗമാക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതിയായപ്പോള്‍ ഇ. കെ. നായനാര്‍ സര്‍ക്കാരും, ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാരുമാണ് മദനിയെ പിടികൂടി തമിഴ്നാടിനും, കര്‍ണാടകയ്ക്കും കൈമാറിയത്. മതതീവ്രവാദത്തിനെതിരായ ഇടതുപക്ഷത്തിന്റെ നിലപാടായി ഇത് കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സിപിഎമ്മിന്റെ അവസാന വാക്കായി മാറിയതോടെ മദനിയും, പാര്‍ട്ടിയും സിപിഎമ്മിന്റെ വേണ്ടപ്പെട്ടവരായി മാറുകയാണെന്നാണ് വിമര്‍ശനം.
രണ്ടു ദശാബ്ദം മുന്‍പ് മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ഇഎംഎസ് ആണ് ഇത്തരം നീക്കത്തിന് തുടക്കമിട്ടത്. പിന്നീടാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി രഹസ്യ നീക്കു പോക്കുണ്ടാക്കിയത്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പിഡിപി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിയുമൊത്ത് പിണറായി വേദി പങ്കിടുകയും ചെയ്തതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: