തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് താന്‍ ഏറ്റെടുത്തത് ഏതെങ്കിലും വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി സിപിഎം. ന്യൂനപക്ഷമെന്നാല്‍ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ കൂടി ചേര്‍ന്നതാണ്. തുടര്‍ച്ചയായി ഒരു വിഭാഗത്തിന് നല്കുന്നതില് മറുവിഭാഗത്തിന് പരാതി ഉണ്ടായിരുന്നു. ഇതാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ കാരണമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
ന്യൂനപക്ഷക്ഷേമ വകുപ്പിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തീരുമാനമെടുത്തിരുന്നു. വി.അബ്ദുറഹിമാന് വകുപ്പ് നല്‍കിയതായി വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കാനാവുക മുഖ്യമന്ത്രി പിണറായി വിജയനെന്നും വകുപ്പിന്റെ ചുമതല തന്നെ ഏല്‍പ്പിച്ചിരുന്നില്ലെന്നും അബ്ദുറഹിമാനും വ്യക്തമാക്കി. വകുപ്പ് നല്കിയ ശേഷം അത് തിരിച്ചെടുത്തെന്നു പറയുന്നവര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: