ജറുസലേം : ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണ. വ്യാഴാഴ്ച രാത്രി വൈകി ചേര്‍ന്ന സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഹമാസും പ്രതികരിച്ചു.
ഹാമാസിനെതിരെയുള്ള നടപടി ഇസ്രയേല്‍ ശക്തമാക്കിയതോടെ വെടിനിത്തലിനായി ലോകരാഷ്ട്രങ്ങളും ഇടപെട്ടിരുന്നു. സഖ്യ കക്ഷിയായ അമേരിക്ക കൂടി നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിര്‍ത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. ഹമാസും അനുകൂലമായി പ്രതികരിച്ചതോടെ 11 ദിവസം നീണ്ട പോരാട്ടം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു.
അതിനു പിന്നാലെ ഈജിപ്ത് മുന്‍കൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന് ബെറ്റിന്റേയും ചാരസംഘടനയായ മൊസ്സാദിന്റേയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിര്‍ത്തലെന്നും ഇസ്രായേല്‍ വിശദീകരണക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
ഇസ്രയേല്‍ പാലസ്തീന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചു. ബെഞ്ചമിന്‍ നെതന്യാഹുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഗാസയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം നിര്്ത്തിയതോടെ ഇരുരാജ്യത്തേയും ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദം പ്രകടിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: