തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ 500 പേരെ പങ്കെടുപ്പിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ അങ്കമാലി അതിരൂപത. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യം ആളുകളെ മാത്രം പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുകയാണ് കേരളമെന്ന മരണവീടിന് നല്ലതെന്നും മുഖപത്രമായ സത്യദീപത്തിലൂടെയാണ് അങ്കമാലി അതിരൂപത ഇക്കാര്യം അറിയിച്ചത്.
‘ഇരട്ടനീതിയുടെ ഇളവുകള്‍’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ ലോക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് ഈ ആഘോഷം. നിലവിലെ സാഹചര്യം പരിഗണിച്ച് സുപ്രീംകോടതി ചീഫ് ജ്്സ്റ്റിസായി എന്‍. രമണ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത് വെറും 30 പേര് മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ്.
സാധാരണക്കാരുടെ മൃതസംസ്കാര ശുശ്രൂഷയില്‍ ഇരുപത് പേരെ കര്‍ശനമായി നിജപ്പെടുത്തുമ്പോള്‍ വിഐപികളുടെ പരിപാടിക്ക് ആള്‍ക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണ്. കോവിഡ് പതാക ഇപ്പോഴും ഉയരെ പറക്കുമ്പോള്‍ ഈ സത്യപ്രതിജ്ഞാഘോഷം അനൗചിത്യമാണെന്നും സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: