ന്യൂദൽഹി : കോവിഡ് മഹാമാരിക്കാലത്ത് രാപ്പകലില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആര്‍എസ്എസിന്റെ ഭാഗമായ സേവാഭാരതിയെ പ്രശംസിച്ച് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
ദല്‍ഹിയിലും ഇന്ത്യയിലുടനീളവും സേവാഭാരതി നടത്തിയ പ്രവര്‍ത്തനങ്ങളെ വീഡിയോ വഴി പ്രശംസിക്കുകയാണ് വിരാട്. ഈ ഫേസ്ബുക്ക് വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്. ഒട്ടേറെ ബിജെപി നേതാക്കളും ഈ വീഡിയോ പങ്കുവെച്ചു. സേവാഭാരതിയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് വിരാട് കോഹ്ലി പറഞ്ഞു.
മഹാമാരിക്കാലത്തെ ഓരോ സേവാഭാരതി പ്രവർത്തകന്റെയും നിസ്വാര്‍ത്ഥ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. വീഡിയോയില്‍ എബിവിപിയെയും പ്രശംസിക്കുന്നുണ്ട്. ആരും വിശന്നിരിക്കുന്നില്ലെന്നും ആരും നിസ്സാഹയരായി ഉറങ്ങുന്നില്ലെന്നും ഉറപ്പുവരുത്താന്‍ നൂറുകണക്കിന് എബിവിപി പ്രവര്‍ത്തകരും സേവാഭാരതിയ്‌ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോഹ്ലി പറയുന്നു.
ദല്‍ഹിയിലെ സേവാഭാരതി ഓഫീസില്‍ നിന്നാണ് ഇന്ത്യയൊട്ടാകെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സേവാഭാരതിയുടെ 5,000 പ്രവര്‍ത്തകര്‍ ദിവസും ദല്‍ഹിയില്‍ മാത്രം 75,000 പേര്‍ക്കാണ് ദിവസേന ഭക്ഷണം നല്‍കുന്നത്. ദല്‍ഹിയില്‍ ഒട്ടാകെ 45 സേവാഭാരതി അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നു. ഭക്ഷണം നല്‍കുന്നതു മുതല്‍ മാസ്ക് നിര്‍മ്മാണം വരെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചരടില്‍ കോര്‍ത്തതുപോലെ സേവാഭാരതി നിര്‍വ്വഹിക്കുന്നു. 2.10 ലക്ഷം പ്രവര്‍ത്തകരാണ് രാജ്യത്തുടനീളം സേവനം എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: