ചെന്നൈ: കൊവിഡ് മുക്തനായി ചെന്നൈ സൂപ്പര്‍ കിങ്സ് കോച്ച് മൈക്ക് ഹസി ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയതായി ചെന്നൈ സൂപ്പര്‍ കിങ്സ് ചീഫ് എക്്സിക്യൂട്ടീവ് കാശി വിശ്വനാഥന് പറഞ്ഞു. ഞായറാഴ്ചയാണ് ഹസി ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.
ഐപിഎല്ലിനിടെയാണ് മൈക്ക് ഹസിക്ക് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഞായറാഴ്ച ദോഹ വഴി ഓസ്ട്രേലിയയിലേക്ക് തിരിച്ചു.
ബയോബബിളില്‍ കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മെയ് നാലിന് ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: