കണ്ണൂര്‍: മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട കെകെ ശൈലജയ്ക്ക് പിന്തുണ അറിയിച്ച് പി. ജയരാജന്റെ അനുയായികളുടെ കൂട്ടായ്മയായ പിജെ ആര്‍മി. ശൈലജ ഇല്ലായിരുന്നുവെങ്കില്‍ തുടര്‍ ഭരണം ലഭിക്കില്ലായിരുന്നു. ‘ടീച്ചറമ്മ’ വഹിച്ച പങ്ക് അവിസ്മരണീയം. കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നും പിജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലാകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഏഴുപേര്‍ മാത്രമാത്രമാണ് ശൈലജയെ പിന്തുണച്ചത്. അതില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും ഉള്‍പ്പെടുന്നു. പിജെ ആര്‍മിയുടെ പരാമര്‍ശം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണരായി വിരുദ്ധ ചേരിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും. പി. ജയരാജനും ഇപി ജയരാജനും ശേഷം പിണറായി വെട്ടിനിരത്തിയ കണ്ണൂരിലെ പ്രമുഖരില്‍ കെകെ ശൈലജ കൂടിവരുന്നത് പിണറായി പക്ഷത്തിന് തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: