കോഴിക്കോട് : രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിമാരുടെ വകുപ്പ്് വിഭജനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രണ്ടാം സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ സ്വജനപക്ഷപാതവും പ്രീണനവുമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ പരിഹസിച്ചത്.
വകുപ്പുവിഭജനത്തില്‍ ഇത്തരത്തില്‍ പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസും പാര്‍ട്ടി സെക്രട്ടറി വിജയാഘവന്റെ ഭാര്യയ്‌ക്കും മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയെ അവസാന നിമിഷം പാര്‍ട്ടി സീറ്റ് നല്‍കാതെ ഒഴിവാക്കുകയായിരുന്നു.
‘സെകട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കര്‍ക്ക് മുന്‍ഗാമിയുടെ അതേ യോഗ്യത… ആകെ മൊത്തം സ്വജനപക്ഷപാതം… പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും’ എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിപിഎം സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച വ്യക്തി കൂടിയാണ് കെ.കെ. ശൈലജ. ഇത്തവണത്തെ മന്ത്രിസഭയില്‍ ശൈലജയും പിണറായിയും ഒഴികെ ബാക്കിയുള്ളവര്‍ പുതുമുഖങ്ങളാണെന്നാണ് ആദ്യം റിപ്പോര്‍്ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ചൊവ്വാഴ്ചയോടെ ഇതെല്ലാം മാറി മറിയപകയായിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കെകെ ഷൈലജയ്‌ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
നാല് സിപിഐ മന്ത്രിമാര്‍ ഉള്‍പ്പെടെ 21 അംഗ മന്ത്രിസഭയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റേത്. തൃത്താല എംഎല്‍എ എം.ബി രാജേഷ് ആണ് സ്പീക്കര്‍. കെ.കെ ശൈലജയാണ് പാര്‍ട്ടി വിപ്പ്. പുതുമുഖ പട്ടിക മുന്നോട്ട് വച്ചത് കോടിയേരി ബാലകൃഷ്ണനാണ്. 88 അംഗ സംസ്ഥാന സമിതിയില്‍ ഭൂരിഭാഗവും തീരുമാനത്തെ പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: