ഗാസ സിറ്റി : ഗാസയിലെ ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിക്ക് നേരെ ഇസ്രയേല്‍ ഷെല്‍ ആക്രമണം. ഹമാസ് ഭീകരര്‍ നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലും തിരിച്ചടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരരുടെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുകയാണ്.
ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് നേരെ തിങ്കളാഴ്ചയാണ് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ റെഡ്ക്രസന്റിന്റെ ഓഫീസ് തകര്‍ന്നു. ഹമാസിനുള്ള സഹായമായി ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ഖത്തര്‍ പത്ത് ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ അവരുടെ ആസ്ഥാനം ബോംബിട്ട് തകര്‍ത്തത്.
കഴിഞ്ഞ ദിവസം ഖത്തറില്‍ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്‍ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഹമാസ് രാഷ്‌ട്രീയകാര്യതലവന്‍ ഡോ. ഇസ്മായില്‍ ഹനിയ്യയും ഇതില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. അതിനു പിന്നാലെയാണ് റെഡ്ക്രസന്റ് സൊസൈറ്റി വഴി അടിയന്തര സഹായം നല്‍കിയത്.
അതേസമയം പാലസ്തീന്‍ റെഡ്ക്രസന്റുമായി സഹകരിച്ച് ഇനിയും പ്രവര്‍ത്തനം തുടരുമെന്ന് ഗാസയിലെ റെഡ്ക്രസന്റ് വിഭാഗം അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണം ചട്ടലംഘനമാണെന്നും റെഡ്ക്രസന്റ് അധികൃതര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: