ചെന്നൈ: തമിഴ് നടന് നിതീഷ് വീര (45) കോവിഡ് ബാധിച്ച് മരിച്ചു. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, അസുരന് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. സെല്വരാഘവന് ചിത്രം പുതുപേട്ടയിലൂടെയാണ് നിതീഷ് തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിതീഷ് അവതരിപ്പിച്ചത്.
പിന്നീട് വെണ്ണിലാ കബഡി കുഴു, നേട്ര് ഇന്ട്ര്, പാടൈ വീരന്, പേരന്പ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതീഷ് അഭിനയിച്ചു. വെട്രിമാരന്- ധനുഷ് ചിത്രം അസുരനിലെ പാണ്ഡ്യന് എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: