കൊല്‍ക്കൊത്ത: ജീവിക്കാന്‍ വേണ്ടി മതം മാറുമെന്ന് ബംഗാള്‍ ഗവര്‍ണറോട് നന്ദിഗ്രാമിലെ ജനങ്ങള്‍ തേങ്ങിക്കരഞ്ഞ് പറഞ്ഞപ്പോള്‍ ഗവര്‍ണറുടെ മനസ്സ് പിടഞ്ഞു. തൃണമൂലിന് വോട്ട് ചെയ്തില്ലെന്ന കാരണം പറഞ്ഞ് നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ബിജെപിക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിരവധി പേര്‍ അസമിലേക്ക് ഓടി രക്ഷപ്പെട്ടു. നന്ദിഗ്രാമില്‍ തന്നെ താമസിക്കുന്നവര്‍ സ്വസ്ഥമായി ജീവിക്കാന്‍ പുതിയൊരു തീരുമാനം എടുക്കേണ്ടതിന്റെ വക്കിലാണ്- മതം മാറുക. കഴിഞ്ഞ ദിവസം അക്രമത്തിനരയായവരെ കാണാന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ എത്തിയപ്പോഴായിരുന്നു ജനങ്ങളുടെ ഈ സങ്കടം പറച്ചില്‍. ഹിന്ദുക്കള്‍ക്ക് നേരെയായിരുന്നു ഇവിടെ വ്യാപകമായി അക്രമം അരങ്ങേറിയത്. ചില വോട്ടര്‍മാര്‍ പരസ്യമായി തൃണമൂലിന് വോട്ട് ചെയ്യില്ലെന്ന് വോട്ടെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയുണ്ട്.
‘തെരഞ്ഞെടുപ്പിന് ശേഷം നന്ദിഗ്രാമില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആളുകളുടെ ജീവിതങ്ങള്‍ ഊഹിക്കാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്നു. അവര്‍ ധൈര്യത്തോടെ വോട്ട് ചെയ്തതിനാണ് പീഢനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഹൃദയം തകര്‍ന്ന ജനങ്ങള്‍ക്ക് ജനാധിപത്യത്തിലും നിയമത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടു,’- അക്രമത്തിനിരയായവരുടെ കുടുംബങ്ങളും ക്യമ്പുകളും സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തു.
ജനങ്ങളെ സന്ദര്‍ശിച്ച, അവരില്‍ നിന്നും പ്രതികരണങ്ങള്‍ കേട്ട ശേഷം ബംഗാള്‍ ഗവര്‍ണര്‍ വികാരാധീനനായിരുന്നു. ‘അവര്‍ക്ക് ജനാധിപത്യത്തിലും നിയമത്തിലും വിശ്വാസം നഷ്ടപ്പെട്ടുകൂടാ. അവരുടെ വേദനയും കഷ്ടപ്പാടും ഞാന്‍ പങ്കുവെയ്‌ക്കുന്നു. സംസ്ഥാനത്തിന്റെ ഈ പേടിപ്പെടുത്തുന്ന സ്ഥിതിവിശേഷത്തിലേക്ക് മുഖ്യമന്ത്രി മമത കണ്ണുതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗവര്‍ണര്‍ പറഞ്ഞു.
ബംഗാളിലെ നന്ദിഗ്രാമില്‍ തൃണമൂലിന് വോട്ട് ചെയ്യാത്തവര്‍ക്ക് നേരെയാണ് തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് ആക്രമണം നടന്നത്. ആക്രമണത്തിനരയായവരെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. അതിന് ശേഷം ഈ അക്രമങ്ങളില്‍ അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: