ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ്(46) അന്തരിച്ചു. കോവിഡ് ബാധിനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. രാഹുല്‍ ഗാന്ധിയുമായി അടുപ്പം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു സാതവ്. സൈറ്റോ മെഗാലോ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചു. ഏപ്രില്‍ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയിലായിരുന്നു ചികിത്സ. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: