Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തഥാഗത പഥങ്ങള്‍

സാരഥികളുടെ സന്ദേശം 82

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 15, 2021, 04:08 pm IST
in Samskriti

പൈതൃക സാഹിത്യത്തിന് വിശ്വവിശ്രുതിയുടെ മാനമേകിയ കവി ശ്രേഷ്ഠനാണ് അശ്വഘോഷന്‍. അയോധ്യയില്‍ സുവര്‍ണാക്ഷിയുടെ മകനായി പിറന്ന മഹാപ്രതിഭയുടെ യഥാര്‍ഥ നാമധേയം അജ്ഞാതമാണ്. ആര്യശൂരന്‍, മാതൃചേടന്‍ എന്നീ പേരുകളും കവിക്ക് ഉണ്ടായിരുന്നതായി പണ്ഡിതമതമുണ്ട്. തത്ത്വചിന്തയിലും ചരിത്ര വിഷയങ്ങളിലും പൈതൃക സംസ്‌കൃതിയിലും ജ്ഞാനം നേടിയ അശ്വഘോഷന്‍, ബുദ്ധമത പ്രചാരകനായ പാര്‍ശ്വദേവന്റെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു. ബൗദ്ധദര്‍ശനത്തിന്റെ വെളിച്ചത്തിലും വെളിപാടിലുമായിരുന്നു പിന്നീട് കവിയുടെ ജീവിത പ്രയാണം.  

മഗധരാജ്യം പിടിച്ചെടുത്ത ചക്രവര്‍ത്തി കനിഷ്‌കന്‍, പണ്ഡിതകവിയായ അശ്വഘോഷനെ കൊട്ടാരത്തില്‍ സ്വീകരിച്ചു. മഹാകാവ്യങ്ങളുടെയും നാടകങ്ങളുടെയും ആ വസന്ത ഋതുവില്‍ പിറന്ന മഹാകാവ്യങ്ങളാണ് ‘ബുദ്ധചരിതവും സൗന്ദര്യനന്ദവും. ശാരിപുത്ര പ്രകരണം രൂപകമാണ്. അശ്വരഘോഷന്റേതായി നിര്‍ണ്ണയം ചെയ്ത മുഖ്യകൃതികളാണിവ. ജ്രസൂചി, ഗണ്ഡീസ്‌തോത്രം, സൂത്രാലങ്കാരം എന്നീ രചനകള്‍ അശ്വഘോഷന്റേതായി കരുതുന്ന ഗവേഷകരുമുണ്ട്. വിഖ്യാതമായ ബുദ്ധചരിതം, മഹാകാവ്യ ലക്ഷണ സമ്പൂര്‍ണമായ പ്രകൃഷ്ടഗ്രന്ഥമായി അംഗീകരിക്കപ്പെടുന്നു. കാവ്യത്തിന്റെ മൂലം അര്‍ധഭാഗം മാത്രമേ വീണ്ടെടുത്തിട്ടുള്ളൂ. തിബറ്റന്‍ ഭാഷയിലും ചീനഭാഷയിലുമുള്ള തര്‍ജമയിലും ഈ കാവ്യം പൂര്‍ണമാകുന്നു. കഥാഗതിയനുസരിച്ച് നാലുഭാഗങ്ങ

ളായി ഉള്‍പ്പിരിയുന്ന കാവ്യത്തില്‍ ഓരോ ഭാഗവും ഏഴുസര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ബുദ്ധന്റെ ജനനം മുതല്‍ പരിനിര്‍വാണം വരെയുള്ള സംഭവപരമ്പരകളാണ് സൂക്ഷ്മവും ലാവണ്യാത്മകവുമായ രൂപഭാവശില്‍പ്പത്തില്‍ കാവ്യസാക്ഷാത്ക്കാരം നേടുന്നത്. വിശ്വവശ്യമായ ബൗദ്ധദര്‍ശനത്തിന്റെ സത്യാത്മകമായ ച്രചരണമാണ് കാവ്യലക്ഷ്യമെന്ന് കവി രേഖപ്പെടുത്തുന്നു.

‘സൗന്ദരനന്ദം’ മഹാകാവ്യം പതിനെട്ടു സര്‍ഗങ്ങളില്‍ വര്‍ണിക്കുക ബുദ്ധന്‍ ബോധോദയ വിഭൂതി എണ്ണമറ്റ ജനപദങ്ങളിലേക്ക് ശാന്തിമാര്‍ഗമായി പകര്‍ന്നു കൊടുത്ത ഐതിഹാസിക കഥയാണ്. ബുദ്ധന്റെ അര്‍ധസോദരന്‍ നന്ദനും സുന്ദരിയുമായുള്ള പ്രണയവും ഒടുക്കം ഒരു ഭിക്ഷുവായി ജീവിക്കാന്‍ നന്ദന് ബുദ്ധനേകുന്ന പ്രേരണയും തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങളുടേയും അപൂര്‍വമായ ആവിഷ്‌കാരമാണിത്.  

നിര്‍വാണത്തിന്റെ പൂര്‍ണാര്‍ഥം ബുദ്ധന്റെ ചിന്താപഥങ്ങളില്‍ പൂത്തുലയുന്ന അലൗകികാനുഭൂതി ചിത്രത്താല്‍ ബുദ്ധചരിതത്തേക്കാള്‍ സമ്പുഷ്ടമാണീ രചനയെന്ന് ആഘോഷിക്കപ്പെടുന്നു. ഇരുകാവ്യങ്ങളും ബുദ്ധന്റെ പരിപാവനമായ ജീവനവഴികള്‍ വരച്ചെടുക്കുന്നു. തഥാഗത സന്ദേശങ്ങളും തത്ത്വചിന്താ പദ്ധതിയും സ്വയം വെളിച്ചമാകുന്ന ജ്ഞാനബിന്ദുക്കളും അശ്വഘോഷന്റെ ലാവണ്യാത്മകമായ ഭാഷയിലും ഉജ്ജ്വലമായ ശൈലിയിലും രൂപപ്പെടുകയാണ്.  

ഒമ്പത് അങ്കങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശാരിപുത്ര പ്രകരണം എന്ന രൂപകം അപൂര്‍ണ്ണ രൂപത്തിലാണ് കണ്ടെടുത്തിട്ടുള്ളത്. ശാരിപുത്രന്റെയും മൗദ്ഗല്യായനന്റെയും മതസംബന്ധിയായ നിരീക്ഷണങ്ങള്‍ ചിത്രീകരിക്കുകയാണ് കൃതിയില്‍. ബൗദ്ധദര്‍ശന സാരത്തിന്റെ അതുല്യമായ ആഖ്യാനസ്രോതസ്സാണ് അശ്വഘോഷന്റെ ഗ്രന്ഥങ്ങള്‍. വാല്മീകി രാമായണസംസ്‌കാരം ആദരാതിരേകത്തോടെ മഹാകവിയില്‍ ഉദിച്ചു നില്‍ക്കുന്നു. ഏതാണ്ട് അഞ്ചാം നൂറ്റാണ്ടുകാരനെന്ന് കരുതുന്ന കാളിദാസന്റെ ആശയങ്ങളും കാവ്യഭാഷാശൈലിയും ചിത്രീകരണ വിദ്യാ സാമഗ്രികളുമായി അശ്വഘോഷന് ഏറെ സാമ്യം കാണുന്നതായി നിരീക്ഷിക്കപ്പെടുന്നു. കവിയുടെ കാലഗണനാ നിര്‍ണയത്തിന് ഇക്കാര്യം ഒരര്‍ഥത്തില്‍ ഉപയോഗിക്കാമെങ്കിലും ആരാണ് മുന്‍ഗാമിയെന്നത് തര്‍ക്ക വിഷയമാണ്.  

ഉദാത്തമായ കാവ്യവും നാടകവും അതിന്റെ കാലാതീത മുദ്രയില്‍ പ്രതിഷ്ഠിക്കാനുള്ള രചനാ തന്ത്രവും കലാസംസ്‌കൃതിയും അശ്വഘോഷന്റെ പ്രതിഭയില്‍ അപൂര്‍വലാവണ്യ വര്‍ണം പകരുന്നു. ആത്മീയതയുടെ ചാരുതയാവഹിക്കുന്ന വര്‍ണനൂലിലാണ് ആ സൃഷ്ടിയുടെ മുത്തുകള്‍ കോര്‍ത്തെടുക്കുന്നത്. അശ്വഘോഷന്റെ മഹാശബ്ദം വിശ്വദീപമായ തഥാഗതന്റെ കാരുണ്യ സന്ദേശം തന്നെ. ആര്‍ദ്രമായ ഈ മൂല്യനിധി ഭാരതീയമായ മനുഷ്യസങ്കല്‍പ്പത്തിന്റെ ആമുഖമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.