തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നത് നഗരസഭയുടേയും മേയറിന്റെയും അനാസ്ഥ കൊണ്ടെന്ന് ബിജെപി. മതിയായ ആംബുന്‍സ് സംവിധാനം തയ്യാറാക്കാന്‍ ഇതുവരെ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവോരോടുപോലും ഓട്ടോ പിടിച്ച് ആശുപത്രിയില്‍ എത്താനാണ് കണ്ട്രോള് റൂമില്‍ ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശം. മേയറിന്റേതല്ല, മറിച്ച് നിയുക്ത എംഎല്‍എമാരുടെ ഭരണമാണ് നടക്കുന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് ആരോപിച്ചു.
വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഇന്ന് തിരുവനന്തപുരം നഗരത്തിനുള്ളില്‍ കഴിയുന്നത്. ഇതുവരെ ഇവര്‍ക്ക് ഭക്ഷണമെത്തിക്കുതിനുള്ള കമ്യൂണിറ്റി കിച്ചണ്‍ പോലും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഭക്ഷണമില്ലാതെ വലയുവര്ക്ക് കൗസിലര്‍മാര്‍ പണം കണ്ടെത്തി ഭക്ഷണം വാങ്ങിനല്‍കണം എന്ന നിര്‍ദ്ദേശമാണ് കോര്‍പ്പറേഷനിലെ കോവിഡ് കട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്നത്. വാര്‍ഡുകളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫണ്ട് എത്താത്തത് കാരണം കൗസിലര്‍മാര്‍ നട്ടം തിരിയുകയാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
കോര്പ്പറേഷന് ഭരണത്തിന് നേതൃത്വം നല്‍കേണ്ട മേയറുടെ പരിചയക്കുറവാണ് തിരുവനന്തപുരത്തെ ജനജീവിതം ദുഃസഹമാകാന് കാരണം. വ്യത്യസ്ത കാരണങ്ങളാല്‍ മേയര്‍ക്ക് മിക്കദിവസവും കോര്‍പ്പറേഷനില്‍ വരാന്‍ സാധിക്കുന്നില്ല. എന്നാല്‍ പകരം ചുമതല മറ്റാര്‍ക്കും നല്‍കുന്നുമില്ല. ആയതിനാല്‍ പല തീരുമാനങ്ങളും ആഴ്ച്ചകളോളം വൈകുന്നത് പതിവേണെന്നും പൂജപ്പുര വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ കൂടിയായ രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: