മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗിമരിച്ചു. ഉമ്പര്‍നാട് അഭിലാഷ് ഭവനത്തില്‍ രാമചന്ദ്രന്റെ ഭാര്യ സാലി( 65)യാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ ആശുപത്രിയില്‍ എത്തിച്ച സാലിക്ക് അഞ്ചര വരെയും ചികിത്സ ലഭിച്ചിരുന്നില്ലന്നാണ് ബന്ധുക്കളുടെ ആക്ഷേപം. കിടപ്പ് രോഗിയും കോവിഡ് രോഗ ബാധിതയുമായിരുന്ന സാലിയെ ആശുപത്രിയില്‍ എത്തിച്ചിട്ട് തിരിഞ്ഞ് നോക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പിപിഇ കിറ്റ് ധരിക്കാന്‍മാത്രം ഒരുമണിക്കൂറിലേറെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ വൈകിയതായും ആക്ഷേപമുണ്ട്. ചികിത്സ വൈകിയതോടെ സ്ഥിതി വഷളാകുകയും ശ്വാസതടസം അനുഭവപ്പെടുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സാലി മരിച്ചിരുന്നെന്ന് പറഞ്ഞ് രക്ഷപെടാനാണ് ആശുപത്രി അധികൃതരുടെ ശ്രമം. ഇതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു.
ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കൂടിയായ ലാലിയുടെ മകന് അഭിലാഷിനെ മാവേലിക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏതാനുംദിവസം മുന്‍പ് ചെങ്ങന്നൂരിലും കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: