തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി മരണമടഞ്ഞു. ദേശാഭിമാനി ചിറയിൻകീഴ് ലേഖകന്‍ ഷിബു മോഹന്‍ (46) ആണ്‌ഇന്നു രാവിലെ മരിച്ചത്. രണ്ടാഴ്ചയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തില്‍.
ഇന്ന് പുലര്‍ച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മെയ് മൂന്നാം തിയതിയാണ് മറ്റു ചില അസുഖങ്ങള്‍ മൂലം ഇദ്ദേഹത്തെ മെച്ചപ്പെട്ട ചികിത്സയ്‌ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മള്‍ട്ടി സ്പെഷ്യാലിറ്റിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സിച്ച് വരികയായിരുന്നു.
ഭാര്യ സുനിത (ബീവറേജ്‌സ് കോര്‍പറേഷന്‍, ആറ്റിങ്ങല്‍). രണ്ട് ആണ്‍മക്കള്‍ (വിദ്യാര്‍ത്ഥികള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: