Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും അമരീന്ദര്‍ സിംഗ്-നവജോത് സിദ്ദു പോര്; ഭരിയ്‌ക്കുന്നത് ബാദല്‍ കുടുംബമെന്ന് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വിമത നേതാവ് നവജോത് സിദ്ദുവും തമ്മിലുള്ള പോര് മുറുകുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിയ്‌ക്കുന്നത് അമരീന്ദര്‍ സിംഗല്ല പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലി ദളിന്റെ ബാദല്‍ കുടുംബമാണ് എന്നതാണ് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ സിദ്ദുവിന്റെ ഏറ്റവും ഒടുവിലത്തെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 08:43 pm IST
in India

ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വിമത നേതാവ് നവജോത് സിദ്ദുവും തമ്മിലുള്ള പോര് മുറുകുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിയ്‌ക്കുന്നത് അമരീന്ദര്‍ സിംഗല്ല പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലി ദളിന്റെ ബാദല്‍ കുടുംബമാണ് എന്നതാണ് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ സിദ്ദുവിന്റെ ഏറ്റവും ഒടുവിലത്തെ ആരോപണം.

ഗുരുഗ്രന്ഥ് സാഹിബിനെ കളങ്കപ്പെടുത്തിയെന്നാരോപിച്ച് നടന്ന 2015ലെ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പ് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം പഞ്ചാബ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ സിദ്ദു ചോദ്യം ചെയ്യുന്നു. ഈയിടെ പഞ്ചാബ് ഹൈക്കോടതി ബാദല്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഈ വെടിവെപ്പ് കേസിലെ അന്വേഷണം റദ്ദാക്കിയിരുന്നു. ഇതാണ് സിദ്ദുവിനെ ചൊടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദലും കുടുംബവുമാണ് സര്‍ക്കാരിനെ ഭരിയ്‌ക്കുന്നത്, അല്ലാതെ കോണ്‍ഗ്രസ് എംഎല്‍എമാരല്ല എന്നും ബാദല്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന അഴിമതി ഇപ്പോഴും തുടരുകയാണെന്നും സിദ്ദു കുറ്റപ്പെടുത്തി.

2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ ആദ്യം ചെയ്തത് 2015ലെ പൊലീസ് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കലായിരുന്നു. നാല് വര്‍ഷമായിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. ബാദല്‍ കുടുംബം അന്വേഷണത്തെ അട്ടിമറിയ്‌ക്കുകയായിരുന്നുവെന്നാണ് സിദ്ദുവിന്റെ പക്ഷം. ഏപ്രില്‍ 9ലെ പൊലീസ് അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള  വിധിയില്‍ ഹൈക്കോടതി ബാദല്‍ കുടുംബത്തെ കുറ്റവിമുക്തമാക്കുകയും ചെയ്തു. ഹൈക്കോടതി ഈ കേസന്വേഷിച്ച പൊലീസ് അന്വേഷണസംഘത്തിന്റെ തലവന്‍ കുന്‍വര്‍ വിജയ് പ്രതാപ് സിംഗിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി  മുഖ്യമന്ത്രി അമരീന്ദര്‍സിംഗുമായി സിദ്ദു ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നഗരപ്രദേശങ്ങളിലുള്ള കോണ്‍ഗ്രസിന്റെ വന്‍തോല്‍വിയുടെ കാരണം സിദ്ദുവാണെന്ന് അമരീന്ദര്‍ സിംഗ് സ്ഥാപിച്ചതോടെ  അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സിദ്ദു മന്ത്രി പദം രാജിവെച്ചു. പിന്നീട് ഒരിടവേളയുടെ നിശ്ശബദ്തയ്‌ക്ക് ശേഷം സിദ്ദു വീണ്ടും സജീവമാവുകയാണ്. മറ്റു പല എംഎല്‍എമാരും പൊലീസ് വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണം ഹൈക്കോടതി റദ്ദാക്കിയ നടപടിയില്‍ അസംതൃപ്തരാണെന്നറിയുന്നു. അതേ സമയം കോണ്‍ഗ്രസിനുള്ളില്‍ നല്ലൊരു വിഭാഗം സിദ്ദുവിന് എതിരാണ്.  

ഇതിനിടെ സിദ്ദു നല്‍കിയ രണ്ട് ടിവി അഭിമുഖങ്ങളില്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചും ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചും  സൂചിപ്പിച്ചതിനെതിരെ അമരീന്ദര്‍ സിംഗ് പാര്‍ട്ടി അച്ചടക്കലംഘനം ആരോപിച്ചിട്ടുണ്ട്. അങ്ങിനെ ഒരിടവേളയ്‌ക്ക് ശേഷം സിദ്ദു-അമരീന്ദര്‍ സിംഗ് വിഴുപ്പലക്കല്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും തലപൊക്കുകയാണ്. 

Tags: punjabപഞ്ചാബ് പൊലീസ്അമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുഐഎസ്congressകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.