Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്‌ത്തലുകള്‍

സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 12, 2021, 07:02 pm IST
in Kerala

കൊച്ചി: കെ.ആര്‍. ഗൗരിയമ്മയെ അനുസ്മരിച്ച് ധീരനായിക, വിപ്ലവത്തിന്റെ രക്ത നക്ഷത്രം എന്നൊക്കെ സിപിഎം വാഴ്‌ത്തിപ്പാടുന്നത് കടുത്ത ആത്മവഞ്ചന. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ജീവിതംകൊണ്ട് പോരാടുകയും, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദാമ്പത്യ ജീവിതം തന്നെ ഉപേക്ഷിച്ച് സിപിഎമ്മിനൊപ്പം നില്‍ക്കുകയും ചെയ്ത ഗൗരിയമ്മയെ പാര്‍ട്ടി ചതിച്ചതും അവഹേളിച്ചതും നിരവധി തവണ. സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍. അവരാണ് ഇപ്പോള്‍ ഈ ചരിത്രമൊക്കെ മറന്ന് ഗൗരിയമ്മയെ പ്രശംസകള്‍കൊണ്ട് മൂടുന്നത്.

പി. കൃഷ്ണപിള്ളയില്‍നിന്ന് അംഗത്വമെടുത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ കെ.ആര്‍. ഗൗരിയമ്മ, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഒരിക്കലും കമ്യൂണിസ്റ്റ് ആചാര്യനായി കണ്ടിരുന്നില്ല. ഇതിന്റെ ചൊരുക്ക് ഇഎംഎസിന് തുടക്കം മുതല്‍ ഉണ്ടായിരുന്നു.

1957 ലെ തെരഞ്ഞെടുപ്പില്‍ ടി.വി. തോമസും ഗൗരിയമ്മയും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. ടി.വി.തോമസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി ദേശീയ നേതാക്കളുടെ പിന്തുണയുള്ള ഇഎംഎസിന് നറുക്ക് വീണു. മന്ത്രിസഭയില്‍ ടിവിയും ഗൗരിയമ്മയും അംഗമായി. അധികം വൈകാതെ രണ്ടുപേരും വിവാഹിതരായി. രണ്ട് വര്‍ഷത്തിനകം മന്ത്രിസഭ വീണതോടെ ഇരുവരും സ്വന്തം നാടായ ആലപ്പുഴയിലേക്കു വന്നു താമസം തുടങ്ങി.

1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐക്കാരനായി തുടര്‍ന്ന ടി.വി. തോമസും, സിപിഎമ്മില്‍ ചേര്‍ന്ന  ഗൗരിയമ്മയും ഒരേ വീട്ടില്‍ താമസമാക്കി. ഗൗരിയമ്മ കൂടി പോയാല്‍ ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് തിരിച്ചറിഞ്ഞ ഇഎംഎസ് അവരെ സിപിഎമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ വേണ്ടപോലെ പരിഗണിക്കുമെന്ന് ഗൗരിയമ്മയ്‌ക്ക് ഉറപ്പു നല്‍കി. മുഖ്യമന്ത്രി പദത്തിന്റെ ധ്വനി സൂത്രശാലിയായ ഇഎംഎസിന്റെ വാക്കിലുണ്ടായിരുന്നു. ടി.വി. തോമസും ഈ നീക്കമറിഞ്ഞു. ഇഎംഎസ് അവരെ വഞ്ചിക്കുമെന്ന് സഹപ്രവര്‍ത്തകരിലൂടെ ഗൗരിയമ്മയെ അറിയിച്ചു. 1967 ല്‍ അവസരം വന്നപ്പോള്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. ഗൗരിയമ്മ വഞ്ചിക്കപ്പെട്ടു.

സിപിഎമ്മില്‍ തുടര്‍ന്ന് എംഎല്‍എയും മന്ത്രിയുമൊക്കെ ആയപ്പോഴും ഗൗരിയമ്മയോടുള്ള ഇഎംഎസിന്റെ വിപ്രതിപത്തി മാറിയില്ല. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ”കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം മുഴക്കി ഭൂരിപക്ഷം നേടി കഴിഞ്ഞപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞ് ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കി. ഇതിനും ചരടുവലിച്ചത് ഇഎംഎസ് ആയിരുന്നു. ഈ മന്ത്രിസഭയിലും ഗൗരിയമ്മ അംഗമായിരുന്നെങ്കിലും അവരെ പുറന്തള്ളാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഇഎംഎസിന്റെ മകന്‍ ഇ.എം. ശ്രീധരന്‍ ഗൗരിയമ്മയെ ജാതീയമായി അധിക്ഷേപിക്കുന്നതില്‍ വരെ എത്തിച്ചത്. അധികം വൈകാതെ ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കി. ഇഎംഎസ് പുറത്താക്കി എന്നു പറയുന്നതാവും ശരി.

കീഴടങ്ങാന്‍ മനസ്സില്ലാതിരുന്ന ഗൗരിയമ്മ ജെഎസ്എസ് എന്ന പാര്‍ട്ടിക്ക് രൂപംനല്‍കി. ഐക്യമുന്നണിയിലെത്തി വീണ്ടും എംഎല്‍എയും മന്ത്രിയുമായി. ജെഎസ്എസ് നേതാവെന്ന നിലയ്‌ക്ക് ഗൗരിയമ്മ  അരൂരില്‍നിന്ന് മത്സരിച്ചപ്പോഴൊക്കെ നിയമസഭയിലെത്താതിരിക്കാന്‍ സിപിഎം കിണഞ്ഞു ശ്രമിച്ചു. അതിനെയും ഗൗരിയമ്മ ധീരമായി നേരിട്ടു. പാര്‍ട്ടിക്ക് പുറത്ത് രാഷ്‌ട്രീയമായി അതിജീവിച്ച എം.വി. രാഘവനെപ്പോലെയാവാന്‍ ഗൗരിയമ്മയെ അനുവദിക്കില്ലെന്ന വാശിയായിരുന്നു സിപിഎമ്മിന്. ഗൗരിയമ്മയെ രാഷ്‌ട്രീയമായി അവസാനിപ്പിക്കാന്‍ തന്നെ സിപിഎം ശ്രമിച്ചു. ആ പാര്‍ട്ടി ഇപ്പോള്‍ അവരുടെ സംഭാവനകളെ വാഴ്‌ത്തിപ്പാടുന്നതാണ് വിരോധാഭാസം. രാഷ്‌ട്രീയ സദാചാരം എന്നത് സിപിഎമ്മിന് എന്നും അന്യമായിരുന്നല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.