കുണ്ടറ: കൊറ്റംങ്കര, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഞെട്ടയില്‍ മാലിന്യകൂമ്പാരത്തില്‍ വീര്‍പ്പുമുട്ടുന്നു. നെല്കതിര് നിറഞ്ഞു നണ്ടില്‍ക്കുന്ന സ്ഥലമായിരുന്നു മുമ്പ് ഇവിടം. ഇപ്പോള്‍ ദുര്‍ഗന്ധം കാരണം വഴിനടക്കാന്‍ പോലുമാകുന്നില്ല. കേരളപണ്ടുരം-മൃഗാശുപത്രിമുക്ക് റോഡ് ഞെട്ടയില്‍ കൂടിയാണ് കടന്നു പോകുന്നത്. ഇതുവഴി ദിവസവും നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് സഞ്ചരിക്കുന്നത്.
കേരളപുരത്തുള്ളവര്ക്ക്, കണ്ണനല്ലൂര്‍, കൊട്ടിയം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് എളുപ്പം എത്താനാകുന്ന വഴിയാണിത്. ഞെട്ടയിലെ ഏലായുടെ നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. എന്നാല്‍ നാളുകളായി ഞെട്ടയില്‍ കൂടി പോകുന്ന റോഡിന്റെ ഇരുവശത്തും വന്‍തോതില്‍ മാലിന്യം കുമിയുകയാണ്. വീടുകളിലെ മാലിന്യം, ബാര്‍ബര്‍ ഷോപ്പിലെ മുടിശേഖരം, മറ്റ് കടകളിലെ മാലിനണ്ട്യം, നിര്‍മാണമേഖലയിലെ മാലിനണ്ട്യം, അറവുശാലയിലെ മാലിന്യം തുടങ്ങി എല്ലാവിധ മാലിന്യങ്ങളും തള്ളുകയാണിവിടെ.
ജനജീവിതത്തെ ബാധിച്ച ഈ പ്രശ്നം ഇരു പഞ്ചായത്തുകളുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് മറ്റേ പഞ്ചായത്ത് ചെയ്യേണ്ടതാണ് എന്ന മറുപടിയാണ് രണ്ടു പഞ്ചായത്തുകളും നല്‍കുന്നത്. റോഡിനിരുവശത്തും തെരുവ് വിളക്കുകള്‍ ഇല്ലാത്തത് മാലിന്യം കൊണ്ടിടുന്നവര്‍ക്ക് സഹായകരമാണ്. ക്യാമറ സ്ഥാപിക്കുകയാണെങ്കില്‍ മാലിന്യം കൊണ്ടിടുന്നവരെ തിരിച്ചറിയാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: