ന്യൂദല്‍ഹി: രണ്ടാംതരംഗത്തില്‍ അപകടകാരിയായ വകഭേദമായ ബി.1.617നെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിച്ചത് ചില മാധ്യമങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മാരകമായ തോതില്‍ പടരുന്ന ബി.1.617 എന്ന കോവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യസംഘടന എവിടെയും വിശേഷിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇത് ജനങ്ങള്‍ക്കിടയില്‍ ഭയം വിതയ്ക്കാനുള്ള മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കേന്ദ്രം പറയുന്നു.
ലോകാരോഗ്യസംഘടനയുടെ 32 പേജുള്ള റിപ്പോര്‍ട്ടില്‍ ബി.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പകരം ബി.1.617നെ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന ഒകു കോവിഡ് 19 വകഭേദമാണെന്ന് മാത്രമാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ചില മാധ്യമങ്ങളാണ് ഇങ്ങിനെ വിശേഷിപ്പിക്കുന്നത്. യാതൊരു അടിത്തറയുമില്ലാതെയാണ് ഇന്ത്യന്‍ വകഭേദമെന്ന എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. മാത്രമല്ല, ലോകാരോഗ്യസംഘടന ഒരിക്കലും കോവിഡ് വൈറസുകളുടെ വകഭേദത്തെ രാജ്യങ്ങളുമായി ബന്ധപ്പെടുത്തി വിശേഷിപ്പിക്കാറില്ലെന്നും കേന്ദ്രം പറയുന്നു.പകരം ശാസ്ത്രീയനാമമാണ് ഇത്തരം വകഭേദങ്ങള്‍ക്ക് നല്‍കേണ്ടതെന്നും ലോകാരോഗ്യസംഘടന പറയുന്നു. എങ്കില്‍ മാത്രമേ എല്ലാവര്ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന സുസ്ഥിരമായ നാമം നല്കാന് സാധിക്കൂ എന്നതാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്.
ബി.1.167 എന്ന വകഭേദം ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ കോവിഡ് 19 സാങ്കേതിക വിഭാഗം മേധാവി ഡോ. മാരിയ വാന്‍ കെര്‍ഖോവെ വിശേഷിപ്പിച്ചിരുന്നു. ഈ വൈറസിന്റെ 4500 സ്വീക്വന്‍സുകള്‍ പരിശോധിക്കുകയുണ്ടായി. 44 രാജ്യങ്ങളിലും ഇത് പരിശോധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് അഞ്ച് രാജ്യങ്ങളില്‍ കൂടി ബി.1.167 വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: