തിരുവനന്തപുരം : പാലസ്തീന്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ അപലപിച്ച്് സിപിഎം. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയ വഴി സിപിഎം പോളിറ്റ് ബ്യൂറോ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പാലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആരോപിക്കുന്നത്.
ഇസ്രയേലില്‍ കഴിയുന്ന പലസ്തീന്‍കാര്‍ക്ക് വാക്സിന് നല്കുന്നതില് പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്. ഇസ്രയേലിന്റെ ഈ നടപടികള്‍ മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്. പാലസ്തീന്‍കാര്‍ക്ക് പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നുണ്ട്. സിപിഎമ്മിന്റെ ഈ നിലപാടിനെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: