ഡാളസ് : അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകിയത്. 12-15 വയസ്സിനിടയിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഫൈസർ വാക്സിൻ മികച്ച ഫലം നൽകിയതിന് പിന്നാലെയാണ് അനുമതി.
ഇതുവരെ 16വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കിയിരുന്നത്. എഫ്.സി.എ., സി.ഡി.സി. അംഗീകാരം ലഭിക്കുന്ന മുറക്ക് വാക്സിന് നല്‍കുന്നതിന് നോര്‍ത്ത് ടെക്സസ് കൗണ്ടികള്‍ തയ്യാറായതായി അധികൃതര്‍ പറയുന്നു. ഡാളസ് ഫെയര്‍ പാര്‍ക്കാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള സുപ്രധാന പങ്ക് വഹിച്ചത്.
കഴിഞ്ഞ ആഴ്ചയില്‍ 5000ത്തിലധികം കുട്ടികള്‍ റജിസട്രര്‍ ചെയ്തതായി കൗണ്ടി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് മാതാപിതാക്കള്‍ പ്രത്യേകം താല്പര്യമെടുത്ത് പേര് റജിസ്ട്രർ ചെയ്യണമെന്നും, കുട്ടികളുമായി വാക്സിന് നല്കുന്ന സ്ഥലത്തേക്ക് വരാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു.
സ്ക്കൂളുകളില്‍ നിന്നും കുട്ടികളെ വാക്സിന് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: