തിരുവനന്തപുരം: എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു അഹേമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാടമ്പിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവന നല്കിയ മാടമ്പ് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം അദേഹം പുലര്‍ത്തിയിരുന്നെന്നും കാനം അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: