പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സേവാഭാരതി പ്രവര്‍ത്തകര്‍. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായാണ് സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തുള്ളത്.
പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് സംഘടനാ പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ സഹായിക്കുവാനായി എത്തിയത്. സംഘടനാ പ്രവര്‍ത്തനം എന്ന നിലയില്‍ സേവാഭാരതിയുടെ യൂണിഫോം അണിഞ്ഞാണ് എല്ലായിടത്തും അണിനിരന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവരുടെ സഹായം ഉണ്ടായത്.ഏതുതരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും യൂണിഫോം ധരിച്ചാണ് എത്തുക.
എന്നാല്‍, ഇതിനെ വിവാദമാക്കാനും വര്‍ഗീയച്ചുവ കാണാനുമാണ് ചിലര്‍ ശ്രമിച്ചത്. സേവാഭാരതി ചെയ്യുന്ന ഏതു പ്രവര്‍ത്തനത്തിനും ജാതിയോ മതമോ നോക്കാറില്ല. ഇവിടെയും അത്തരത്തിലുള്ള സേവനമനോഭാവമാണ് പ്രകടിപ്പിച്ചത്. പോലീസിന്റെ അധികാരം ഒരിക്കലും സേവാഭാരതി ഉപയോഗിച്ചിട്ടില്ല. മറിച്ച് സഹായിക്കുകയും സഹരിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. മറ്റു സംഘടനകളെ പോലെ തന്നെയാണ് സേവാഭാരതിയും രംഗത്തിറങ്ങിത്. ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനാണ് ചിലരാഷ്ട്രീയക്കാരുടെ ശ്രമമെന്നും സേവാഭാരതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: