കോഴിക്കോട്: മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ സ്വകാര്യ മേഖലയില്‍ ഓക്സിജന്‍ ഉല്‍പ്പാദനത്തിന് സജ്ജരായ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശ പ്രകാരം, പെസൊ അനുമതി നല്കി. ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലക്കാട്ടെ ഐനോക്സ് ഇന്ത്യയില്‍ പ്രതിദിന ഉല്‍പ്പാദനം 149 മെട്രിക് ടണ്ണില്‍നിന്ന് 160 ആക്കി.
അതിനു പുറമേ, പാലക്കാട് വടക്കഞ്ചേരിയില്‍ ഓക്സീലിയം പ്രോഡക്ട്സ് എല്‍എല്‍പി കമ്പനിയില്‍ ബുധനാഴ്ച മുതല്‍ ഉല്‍പ്പാദനം തുടങ്ങും. ദിവസം 235 ലിറ്റര്‍ സംശുദ്ധ ഓക്സിജന്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. 260 ക്യുബിക് മീറ്റര്‍ മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കും. ഏഴ് മീറ്റര്‍ ക്യൂബ് വലുപ്പമുള്ള 700 സിലിണ്ടറുകള്‍ ദിവസം നിറയ്ക്കാനാകും. ഇവിടെ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരിക്കാന്‍ കഴിയും.
തിരുവനന്തപുരത്ത് വേളിയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കമ്പനിയില്‍ മണിക്കൂറില്‍ 130 ക്യുബിക് മീറ്റര്‍ ഉല്‍പ്പാദിപ്പിക്കാം. ദിവസം 400 സിലിണ്ടറുകള്‍ നിറയ്ക്കാം. കമ്പനിയുടെ 20 കിലോ ലിറ്റര്‍ ആര്‍ഗോണ്‍ ടാങ്കിനെ ലിക്വിഡ് ഓക്സിജന്‍ ടാങ്കായി മാറ്റാന്‍ പെസോ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പുതിയ പ്ലാന്റില്‍ 33 കിലോ ലിറ്റര്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണ ടാങ്ക് ഉണ്ട്.
മലപ്പുറത്ത് വട്ടപ്പറമ്പിലെ മാരക്കര പഞ്ചായത്തില്‍ 2016ല്‍ പൂട്ടിപ്പോയ പ്ലാന്റ് പുനരുജ്ജിവിപ്പിക്കുകയായിരുന്നു. ഇവിടെ 100 ക്യുബിക് മീറ്റര്‍ ഓക്സിജന്‍ മണിക്കൂറില്‍ ഉല്‍പ്പാദിപ്പിക്കാം. 300 സിലിണ്ടര്‍ ദിവസം നിറയ്ക്കാം. ഇത് മാസാവസാനം കമ്മീഷന് ചെയ്യാനാവും.
ആശുപത്രികള്‍ നിറച്ചത് 207.04 മെട്രിക് ടണ്‍ ഓക്സിജന്‍
- എട്ടു ദിവസത്തില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ നിറച്ചത് 66.46 മെട്രിക് ടണ്‍ ഓക്സിജന്‍
- ആശുപത്രികള്‍ക്ക് നേരിട്ട് നല്കിയ ലിക്വിഡ് ഓക്സിജന്‍ 140.57 മെട്രിക് ടണ്‍ ആണ്
- കൊവിഡ് പരിചരണത്തിന് വിനിയോഗിച്ചത്74.5 മെ. ടണ്‍
- കൊവിഡ് ഇതര ചികിത്സയ്ക്ക് 33.84 മെ.ടണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: