ഗുവാഹത്തി: അമസില്‍ തിങ്കളാഴ്ച ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. അസമിലെ 15ാം മുഖ്യമന്ത്രിയായി ബിജെപി എംഎല്‍എയും നേതാവുമായ ഹിമന്ത് ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റ് 12 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഗുവാഹത്തിയിലെ ശങ്കര്‍ദേവ് കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗദീഷ് മുഖി ആണ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നഡ്ഡ, മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് ശര്‍മ്മ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്, നാഗാലന്‍റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ എന്നിവരും പങ്കെടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ഹിമന്ത് ബിശ്വ ശര്‍മ്മ ദൗള്‍ ഗോബിന്ദ ക്ഷേത്രവും കാമാഖ്യ ക്ഷേത്രവും സന്ദര്‍ശിച്ചു.
പരിമള്‍ ശുക്ലബൈദ്യ, ചന്ദ്രമോഹന്‍ പടോവാരി, സഞ്ജയ് കിഷന്‍, ഡോ. റനുജ് പെഗു, ജോഗന്‍ മോഹന്‍,ജന്ത നിയോഗ്, അശോക് സിംഗാള്‍, പിയൂസ് ഹസാരിക, രഞ്ജീത് ദാസ്, കേശബ് മഹന്ത, അതുല്‍ ബോറ, ഉര്‍ഖാവോ ബ്രഹ്മ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍.
ഞായറാഴ്ച നിലവിലുള്ള ബിജെപി മുഖ്യമന്ത്രി സോണോവാല്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കുകയും അടുത്ത മുഖ്യമന്ത്രിയായി ബിശ്വ ശര്‍മ്മയുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ ബിജെപി അസം പ്രസിഡന്ന്‍റ് രഞ്ജീത് കുമാര്‍ ദാസ് പിന്താങ്ങി. പിന്നീട് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ ബിജെപിയുടെ നിയമസഭാ അധ്യക്ഷനും അടുത്ത മുഖ്യമന്ത്രിയും ആയി പ്രഖ്യാപിച്ചു. നേരത്തെ ദില്ലിയില്‍ നടന്ന കേന്ദ്ര ബിജെപി യോഗത്തില്‍ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മയെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ അസം മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോനോവാലിനെ മാറ്റിയാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തികച്ചും സൗഹൃദാന്തരീക്ഷത്തിലാണ് സര്‍ബാനന്ദ സോനാവാല്‍ രണ്ടാം ബിജെപി സര്‍ക്കാരിനെ നയിക്കാനുള്ള ചുമതല ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്ക് നല്‍കിയത്.
അസമിലെ 126 അംഗ നിയമസഭയിലേക്ക് ഇക്കുറി നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 75 സീറ്റുകള്‍ നേടി. ബിജെപി (60), എജിപി (9), യുപിപിഎല്‍ (6) എന്നിങ്ങനെയാണ് സീറ്റ് നില. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അസമില്‍ അധികാരത്തില്‍ എത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്‌ക്ക് 50 സീറ്റുകള്‍ നടത്തി. കോണ്‍ഗ്രസ് (29), എ ഐയുഡിഎഫ് (16), ബിപിഎഫ് (4), സിപിഎം (1), മറ്റുള്ളവ (1) ഐഎന്‍ഡി (1) എന്നിങ്ങനെയാണ് സീറ്റ് നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: