മങ്കൊമ്പ്: പുഞ്ചകൃഷിയുടെ വിളവെടുപ്പ് ഇഴയുന്നു, കാവാലം, കൈനകരി കൃഷി ഭവനുകളിലാണ് ഇനി നെല്ലു സംഭരണം പൂര്‍ത്തിയാകാനുള്ളത്. 10 ദിവസമായി മേഖലയിലെ നെല്ല് സംഭരിക്കാതെ പാടശഖരങ്ങളില്‍ കെട്ടികിടക്കുകയാണ്.
സപ്ലൈകോയുമായുള്ള മില്ലുകാരുടെ കരാര്‍ കാലാവധി എപ്രില്‍ 30ന് അവസാനിച്ചതാണ് സംഭരണം മുടങ്ങാന്കാരണം. ചില പാടശേഖരങ്ങളില്‍ സംഭരണം ഭാഗികമായി ആരംഭിച്ചു.എട്ടുകിലോ നെല്ലാണ് കിഴിവ് എടുക്കുന്നത്. മൂന്ന് ലോഡ് നെല്ലുമാത്രമാണ് വെള്ളിയാഴ്ച സംഭരിച്ചത്. കൂലിപ്പുരയ്ക്കല്‍, ചേന്നംങ്കരി, ഇടപ്പള്ളി സോമതുരം പടാശേഖരങ്ങളില് കൊയ്ത്തു പൂര്‍ത്തിയാകാനുണ്ട്.
നിലവില്‍ 27,532 ഹെക്ടറിലാണ് പുഞ്ചക്കൃഷി നടത്തിയത്. 1.20 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു. കൊയ്ത്തുപൂര്ത്തിയായ പാടശേഖരങ്ങളില്‍ മാത്രമായി 30,000 ടണ്‍ കെട്ടികിടപ്പുണ്ട്. കൊയ്ത്തു നടത്താനുള്ള പാടശേഖരങ്ങളിലായി 5000 ടണ്‍ നെല്ല് പ്രതീക്ഷിക്കുന്നു.
സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ സംഭരണത്തില്‍ ഇടപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. പുറംബണ്ടുകളിലും മറ്റുമായാണ് നെല്ലു സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേലിയേറ്റത്തില്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: