രാജ്യതന്ത്രങ്ങളുടെ കാര്യത്തില്‍ അച്ഛന്‍ ബൃഹസ്പതിയപ്പോലെ തന്നെ കേമനായിരുന്നു കചന്‍. അച്ഛന്‍ ഒരു കാര്യത്തിനു നിയോഗിച്ചാല്‍ ആ ഒരു കാര്യം ചെയ്യുന്നതിനൊപ്പം അതിനുതകും വിധത്തില്‍ മറ്റു കാര്യങ്ങള്‍ കൂടി ചെയ്യുന്നത് കുറേക്കൂടി ശ്രേഷ്ഠമാണെന്ന് കചന്‍ വിലയിരുത്തി.
അസുരഗുരു ശുക്രാചാര്യരില്‍ നിന്നും മൃതസഞ്ജീവനി വിദ്യ പഠിച്ചു വരണം എന്നാണ് ദേവഗുരു നിയോഗിച്ചിരിക്കുന്നത്. ഏതു വിധേനയും അതു പഠിച്ചെടുക്കണമന്നാണ് നിയോഗം. അതുവേണം. മൃതസഞ്ജീവനി മാത്രമല്ല, അസുരന്മാരുടെ രാജ്യതന്ത്രവും ആസൂത്രണവും തന്ത്രങ്ങളും എല്ലാം പഠിച്ചെടുക്കണമെന്നായിരുന്നു കചന്റെ തീരുമാനം.
ശുക്രാചാര്യര്‍ ഗുരുകുല രീതിയില്‍ ആശ്രമ ഉപയോഗത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കാനായി പലപ്പോഴും ശിഷ്യരെ അയയ്‌ക്കാറുണ്ട്. വനത്തിലേക്കും നഗരത്തിലേക്കുമെല്ലാം നിയോഗിക്കും. അസുരതന്ത്രങ്ങള്‍ പഠിച്ചെടുക്കാന്‍ വളരെ ശ്രദ്ധാലുവായിരുന്നു കചന്‍. ഇങ്ങനെയുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താറില്ല.
ഏതായാലും കചന്റെ പ്രവര്‍ത്തനങ്ങളില്‍ അസുരന്മാരുടെ താവളങ്ങളില്‍ ഏറെ സംശയങ്ങള്‍ ഉണര്‍ന്നു. അവന്‍ ആരാണ്? എവിടെ നിന്നാണ് വന്നത്? എന്തിനാണ് വന്നത്? ഇത്തരത്തില്‍ അസുരന്മാര്‍ പലരും ചിന്തിച്ചു. അസുരരാജാവിന്റെ ചെവിയിലും ഇത്തരം സംശയങ്ങള്‍ എത്താതിരുന്നില്ല.
കചനെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കാന്‍ അസുരരാജാവായ വൃഷപര്‍വാവ് ചാരന്മാരെ ചുമതലപ്പെടുത്തി. കചന്‍ അസുരതന്ത്രങ്ങള്‍ പഠിക്കുന്നുവെന്ന് കണ്ടെത്തിയതോടെ അവനെ വധിക്കാന്‍ അസുരരാജന്‍ ആളെ നിയോഗിച്ചു. എന്നാല്‍ ഗുരുവായ ശുക്രാചാര്യര്‍ ഇക്കാര്യം അറിയാതിരിക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.
ഒരുനാള്‍ കചന്‍ ശുക്രാചാര്യരുടെ ആടുമാടുകളെ മേയ്‌ക്കാന്‍ വനത്തിലേക്കു പോയി. അസുരന്മാര്‍ കചനെ പിടികൂടി വധിച്ച് ജഡം അരച്ചു കലക്കി ചെന്നായ്‌ക്കള്‍ക്ക് ഭക്ഷണമായി കൊടുത്തു.
അന്തിയായപ്പോള്‍ ആടുമാടുകള്‍ മാത്രമായി ശുക്ര സന്നിധിയില്‍ തിരിച്ചെത്തി. കൂട്ടത്തില്‍ കചനെ കാണാത്തതിനാല്‍ ശുക്രാചാര്യര്‍ക്കും ദേവയാനിക്കും ഏറെ വിഷമം തോന്നി. കചനോടുള്ള ഇഷ്ടത്താല്‍ ദേവയാനിക്കുണ്ടായ വിഷമം മനസ്സിലാക്കിയ ശുക്രാചാര്യര്‍ ദിവ്യദൃഷ്ടികൊണ്ട് നോക്കി. കചന്‍ അസുരന്മാരാര്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആചാര്യന്‍ മൃതസഞ്ജീവനി വിദ്യ ഉപയോഗിച്ച് കചനെ വീണ്ടും ജീവിപ്പിച്ചു. ദേവയാനിക്ക് സന്തോഷമായി. അവള്‍ കചനോട് കൂടുതല്‍ അടുത്തു.
മറ്റൊരു ദിവസം വീണ്ടും അസുരന്മാര്‍ കചനെ പിടികൂടി. അവര്‍ അവനെ വധിച്ച് അരച്ചു കലക്കി കടലില്‍ കലക്കി. അപ്പോഴും ജ്ഞാനദൃഷ്ടിയാല്‍ വിവരമറിഞ്ഞ ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രം കൊണ്ട് അവനെ പുനരുജ്ജീവിപ്പിച്ചു.
ഉര്‍വശീശാപം ഉപകാരം എന്നതുപോലെ ഇത് കചന് ഗുരുവിന്റെ അനുഗ്രഹം കൂടുതല്‍ കിട്ടാനുള്ള സാഹചര്യമൊരുക്കി. പലവിധ വിദ്യകളും ഗുരു കചനെ അഭ്യസിപ്പിച്ചു.
വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറയുന്നതു പോലെ അസുരന്മാര്‍ കചനെക്കൊണ്ട് വളരെ വിഷമിച്ചു. ഇപ്പോള്‍ അവര്‍ക്ക് കചനെ പിടികൂടണമെങ്കില്‍ രണ്ടും മൂന്നും സൈനികരൊന്നും പോര. എങ്കിലും അവര്‍ അവസരം പാര്‍ത്തിരുന്നു.
അങ്ങനെ ഒരുനാള്‍ അവര്‍ക്ക് വീണ്ടും കചനെ ഒറ്റയ്‌ക്ക് കിട്ടി. അവര്‍ കൂട്ടം ചേര്‍ന്ന് അവനെ വധിച്ചു. ഇനിയും അബദ്ധം പറ്റരുതെന്ന് കരുതി അവര്‍ കചനെ അരച്ചു കലക്കി ശുക്രാചാര്യര്‍ക്കു തന്നെ നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: