തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ പ്രചരണം നടത്തിയ കവി സച്ചിതാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്കിലൂടെ നിരന്തരമായി പ്രകോപനപരമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിലക്ക്. ആദ്യപടിയായ താക്കീതിനായി 24 മണിക്കൂര്‍ പോസ്റ്റും ലൈക്കും വിലക്കിയിരിക്കുകയാണ്. ഫേസ്ബുക്കിനെ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
ഇന്നലെ രാത്രി മുതലാണ് സച്ചിതാനന്ദനെ വിലക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെതിരെയും ്രപധാനമന്ത്രിക്കെതിരെയുമുള്ള ഒരു വ്യാജവീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു ഫാക്ട് ചെക്കിലൂടെ വ്യാജവീഡിയോയാണെന്ന് ഫേസ്ബുക്ക് സച്ചിതാനന്ദന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നും വീഡിയോ പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെയാണ് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വാട്സാപ്പില്‍ കഴിഞ്ഞ കുറച്ചു ദിവസമായി പ്രചരിച്ച വ്യാജവീഡിയോയാണ് ഇയാള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. സംഭവത്തെ കുറിച്ച് സച്ചിതാനന്ദന് പറയുന്നത് ഇങ്ങനെ:
ഏപ്രില്‍ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പില്‍ പറഞ്ഞത് 24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്.
അവരുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേഡ്സ് ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും .ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ Lancet-ല്‍ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഇപ്പോള്‍ ഫേസ് ബുക്കില്‍ നിന്നു കിട്ടി. ഇതിന്നര്‍ത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമര്‍ശകര്‍ക്കു പിറകേ ഉണ്ടെന്നാണെന്നും വ്യാജസന്ദേശം പ്രചരിപ്പിച്ച സച്ചിതാനന്ദന് ന്യായീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: