ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 4,187 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ 77.29% വും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് (898), കര്‍ണാടകയില്‍ 592 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നു സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദാദ്ര& നഗര്‍ ഹവേലി, ദാമന്‍&ദിയു, മിസോറാം, ആന്‍ഡമാന്‍ &നിക്കോബാര്‍ ദ്വീപ് എന്നിവയാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: