Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഒരിന്ത്യന്‍ മന്ത്രി അക്രമിക്കപ്പെടില്ല, ശത്രുരാജ്യത്തുപോലും

ബംഗാളില്‍ എല്ലാവര്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കണം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനമാണ് നടിക്കുന്നത്. രണ്ടു ദിവസമായി ഇവര്‍ മിണ്ടുന്നില്ല. ബിജെപിക്കാരെ കൊന്നൊടുക്കുമ്പോള്‍ മിണ്ടാതെ പിന്തുണ കൊടുക്കുകയാണോ ഇവര്‍.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 8, 2021, 11:35 am IST
in Main Article

നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അക്രമം തുടരുകയണ്. പതിനാലിലധികം പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍, കടകള്‍, ഓഫീസുകള്‍ എന്തിന് ആശുപത്രികള്‍ പോലും അക്രമിക്കപ്പെട്ടു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനാഘോഷത്തിന് തയ്യാറെടുക്കവെ നടമാടിയ അക്രമ കൊലപാതക രാഷ്‌ട്രീയം തുടങ്ങിയതും തുടരുന്നതും മമതാബനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി എന്നാല്‍ ഇന്ന് ഏറിയകൂറും മുമ്പ് സിപിഎമ്മിനുവേണ്ടി അടിയും കുത്തും നടത്തിയ ക്രിമിനലുകളാണ്. അന്യദേശക്കാരായ ഈ അക്രമികള്‍ക്ക് ചെല്ലും ചെലവും നല്‍കി സംരക്ഷിച്ചത് സിപിഎമ്മുകാരാണ്. പൗരത്വം നല്‍കിയതും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതും റേഷന്‍കര്‍ഡ് നല്‍കിയതും മൂന്നര പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച സിപിഎമ്മാണ്. ഭരണം നിലനിര്‍ത്തുക എന്നതല്ലാതെ അത്തരക്കാര്‍ക്ക് വേലയും കൂലിയും വിദ്യാഭ്യാസവും നല്‍കുന്നതില്‍ അവര്‍ ശ്രദ്ധിച്ചില്ല.

മലിനജലത്തില്‍ കൊതുകെന്നപോലെ മമതാബാനര്‍ജി ഈ ജനവിഭാഗത്തില്‍ ശ്രദ്ധപിടിച്ചുപറ്റി. തല്ലിയും കൊന്നും ശീലിച്ചവര്‍ക്ക് നല്ലൊരു മേച്ചില്‍പുറമായി തൃണമൂല്‍ കോണ്‍ഗ്രസ്. സിപിഎമ്മിനെ ഭരണത്തില്‍ നിന്നിറക്കി അധികാരമേറ്റ മമത സിപിഎമ്മിനെക്കാള്‍ നന്നായി വര്‍ഗീയ കാര്‍ഡിറക്കി. ബംഗാളില്‍ സിപിഎം ഇന്ന് ‘സംപൂജ്യ’രാണ്. ഒരാള്‍പോലും നിയമസഭയിലില്ല. അങ്ങിനെയല്ല ബിജെപി. വന്‍ശക്തിയായി മാറി. ആഞ്ഞുപിടിച്ചാല്‍ ഭരണം തന്നെ കയ്യില്‍വരും. അതിനെ തടയിടാന്‍ മമത  ആസൂത്രണം ചെയ്ത കലാപരിപാടിയണ് കൊലപാതക രാഷ്‌ട്രീയം.

വിഭജനകാലത്തുണ്ടായതുപോലുള്ള അതിക്രമങ്ങളും കശാപ്പുകളും നടമാടുമ്പോഴണ് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയോടൊപ്പം വിദേശകാര്യസഹമന്ത്രി വി.മുരളീധരനും പശ്ചിമബംഗാളിലെത്തിയത്. അക്രമിക്കപ്പെട്ടവരെയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനെത്തിയ മുരളീധരനും സംഘവും സഞ്ചരിച്ച വാഹനത്തെ തടഞ്ഞുനിര്‍ത്തി മാരകയുധങ്ങളുമായി ആക്രമിച്ചത് രാജ്യത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവമാണല്ലോ. അതിനെ അപലപിക്കാന്‍പോലും ജനാധിപത്യത്തിന്റെ പുരപ്പുറത്തുകയറി കവാത്തുനടത്തുന്നവര്‍ തയ്യാറയില്ല. സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ നായകന്മാരും ബംഗാളിലെ കുരുതികളെക്കുറിച്ച് മിണ്ടിയിട്ടില്ല. കൊലക്കത്തിയുമായി പാഞ്ഞടുക്കുന്നവര്‍ ബംഗ്ലാദേശികളും മരിച്ചുവീഴുന്നവര്‍ ബംഗാളികളുമാകുമ്പോള്‍ കാണാന്‍ നല്ല ചേലെന്ന് സന്തോഷിക്കുന്ന മാധ്യമങ്ങളും. ശത്രുരാജ്യത്തുപോലും ഇന്ത്യന്‍ മന്ത്രി ചെന്നാല്‍ അക്രമിക്കപ്പെടാറില്ല. ഇത് മുഖ്യമന്ത്രിയുടെ ഒത്താശയോടെ എന്നതില്‍ സംശയമില്ല. അവര്‍ക്ക് അധികാരം മതി. അതിനുവേണ്ടി എന്തും ചെയ്യും. അതാണവരുടെ ചരിത്രം.

തൃണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളില്‍ അരങ്ങേറിയ അക്രമങ്ങളില്‍ കൂട്ട പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേരെന്ന് നദ്ദ പ്രസ്താവിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ നടന്ന അക്രമങ്ങളാണ് ബംഗാള്‍ ജനതയ്‌ക്ക് മേല്‍ നടന്നത്. തൃണമൂലുകാരുടെ ആക്രമണങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പതിനാലു പേരാണ് മരിച്ചത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു. വീടുകള്‍ കൊള്ളയടിച്ചു. ബ്രിട്ടീഷ് ഭരണ കാലത്തേതിന് സമാനമാണ് അക്രമങ്ങള്‍. ആംഫാന്‍ ചുഴലിക്കാറ്റാണ് കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ആഞ്ഞടിച്ചത്. ഇപ്പോള്‍ മമതാചുഴലിക്കാറ്റാണ് നാശം വിതയ്‌ക്കുന്നത്. മമത വിജയിച്ചിട്ടുണ്ടാവാം. എന്നാല്‍ ജനമനസ്സുകളില്‍ മമത ഇല്ലാതായി. ബംഗാളില്‍ എല്ലാവര്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കണം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനമാണ് നടിക്കുന്നത്. രണ്ടു ദിവസമായി ഇവര്‍ മിണ്ടുന്നില്ല. ബിജെപിക്കാരെ കൊന്നൊടുക്കുമ്പോള്‍ മിണ്ടാതെ പിന്തുണ കൊടുക്കുകയാണോ ഇവര്‍. ബിജെപിക്കാര്‍ക്ക് സംസ്ഥാനത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേര്‍ക്കുന്നു.

ബംഗാളിലെ അക്രമങ്ങളും പ്രീണന നയവും ഉന്മൂലനം ചെയ്യുകതന്നെ വേണം. വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത്. ഇത്രയേറെ സംഘര്‍ഷവും നാശനഷ്ടങ്ങളും സംഭവിച്ചിട്ടും സംയമനം പാലിച്ച പ്രവര്‍ത്തകരെ അഭിനന്ദിച്ച നദ്ദ, പ്രവര്‍ത്തകരുടെ ജീവത്യാഗം വെറുതേയാവില്ലെന്നു പറഞ്ഞു. അക്രമികളെ തുറന്നു കാട്ടാനും ക്രിയാത്മക പ്രതിപക്ഷമായി വര്‍ത്തിക്കാനും അദ്ദേഹം ബിജെപി എംഎല്‍എമാരോടും പ്രവര്‍ത്തകരോടും ആഹാ്വനം ചെയ്തു. ബിജെപി ജയിച്ച സ്ഥലങ്ങളിലാണ് അക്രമമെന്നാണ് മമതയുടെ ന്യായീകരണം. അതുതന്നെയാണ് പ്രശ്‌നം. ബിജെപി ജയിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നതാണ് അവരിപ്പോള്‍ നടപ്പാക്കുന്നത്. ഈ അഹന്ത അംഗീകരിച്ചുകൊടുക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്കാകുമോ?

Tags: വി മുരളീധരന്‍ബംഗാള്‍ടിഎംസിWest Bengal violenceമറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു
India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം; ഇരുനൂറോളം സ്ഥാപനങ്ങള്‍ തകര്‍ത്തു

India

സന്ദേശ്ഖാലി: ഷാജഹാന്‍ ഷെയ്ഖുള്‍പ്പെടെ ആറുപേര്‍ക്ക് കുറ്റപത്രം

India

സുവേന്ദു അധികാരിയെ സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ പോലീസ്; ബംഗാള്‍ ഹൈക്കോടതി ഉത്തരവിനെതിരെ മമത സര്‍ക്കാര്‍

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.