തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രാബല്യത്തിലായതോടെ കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താന്‍ ശ്രമം. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്ത് 200 കിലോയിലധികം കഞ്ചാവ് പിടിച്ചു. ആക്കുളം റോഡില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടുകോടിക്ക് മുകളില്‍ വിലവരുമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണങ്ങളുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് വ്യാപകമായി കഞ്ചാവ് ഒഴുകുന്നുവെന്ന് നേരത്തേ തന്നെ എക്സൈസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാത്തിലാണ് കഴിഞ്ഞദിവസം തച്ചോട്ടുകാവില്നിന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് 205 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പിന്നാലെയാണ് ഇന്ന് രാവിലെ 200 കിലോയ്ക്ക് മുകളില്‍ തൂക്കംവരുന്ന കഞ്ചാവുകൂടി പിടിച്ചെടുത്തത്. കെഎല്‍ 38 രജിസ്ട്രേഷനിലുള്ള ലോറിയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: