നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകള്‍ അവസാനമില്ലാെത തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെപ്പോലും സ്വന്തം വീടുകളില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കുന്നില്ല. ജീവഭയംകൊണ്ട് പലായനം ചെയ്തവര്‍ അസം ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. ഒരുലക്ഷത്തോളം പേര് ഇപ്രകാരം സംസ്ഥാനം വിട്ട തായാണ് കണക്കാക്കപ്പെടു ന്നത്. തൃണമൂലിന് വോട്ടു െചയ്യാത്തവര്‍ക്ക് റേഷന്‍ കടക്കാരെ ഭീഷണിപ്പെടുത്തി അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും നിഷേധിക്കുകയാണ്. അക്രമങ്ങള്‍ക്കിരയായവരെ ആശ്വസിപ്പിക്കാനെത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനുനേരെ പശ്ചിമ മേദിനിപ്പൂരില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് തൃണമൂലിന്റെ അക്രമങ്ങള്‍.
ബംഗാളിലേത് വെറും രാഷ്ട്രീയ സംഘര്ഷങ്ങളല്ലെന്ന് വ്യക്തമാണ്. അക്രമം വ്യാപിക്കുന്തോറും അതിന്റെ മതപരമായ സ്വഭാവവും പ്രകടമാവുന്നു. അക്രമികള്‍ ഏറിയ കൂറും മുസ്ലിങ്ങളും അതിനിരയാവുന്നവര്‍ ഹിന്ദുക്കളുമാണ്. വിഭജനകാലത്തെ അരക്ഷിതാവസ്ഥയിലേക്ക് ഹിന്ദുക്കള്‍ എടുത്തെറിയപ്പെട്ടിരിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുന്‍പ് പാക്കിസ്ഥാനുവേണ്ടി നിലകൊണ്ടിരുന്ന മുസ്ലിംലീഗ് ഡയറക്ട് ആക്ഷന്‍ എന്ന പേരില്‍ കൊല്‍ക്കത്തയില്‍ നടത്തിയ വംശീയഹത്യയില്‍ ആയിരക്കണക്കിന് ഹിന്ദുക്കളുടെ ജീവന് പൊലിയുകയുണ്ടായി. അന്നത്തെ മതഭ്രാന്തിനെ ഓര്‍മിപ്പിക്കുന്ന അക്രമങ്ങളാണ് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത്. അന്ന് പാക്കിസ്ഥാന് അനുകൂലികളാണ് ഇത് ചെയ്തിരുന്നതെങ്കില്‍ ഇന്ന് ബംഗ്ലാദേശില്‍നിന്ന് വന്ന് പൗരന്മാരായി കഴിയുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്കാണ് അക്രമങ്ങളുടെ നേതൃത്വം. ബിഎസ്എഫ് ജവാന്മാര് പോലും ആക്രമിക്കപ്പെടുന്നതിന്റെ രഹസ്യമിതാണ്. അക്രമം അമര്‍ച്ച ചെയ്തില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും.
മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്ന മമതാ ബാനര്‍ജിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ അക്രമങ്ങള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ തുടക്കമിട്ട അക്രമങ്ങള്‍ തടയാന്‍ യാതൊരു നടപടിയും മമത സ്വീകരിച്ചില്ല. താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല എന്ന ന്യായത്തില്‍ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു. സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ക്കും മറ്റും മതിയായ സംരക്ഷണം നല്‍കാതിരുന്നത് ബോധപൂര്‍വമാണ്. ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് പല കോണുകളില്‍നിന്നും ഉയര്‍ന്ന ആവശ്യങ്ങളെ അവര്‍ ചെവിക്കൊണ്ടില്ല. പോലീസിനെ നിഷ്ക്രിയരാക്കി അക്രമികള്‍ക്ക് വിടുപണി ചെയ്യിച്ചു. പരാതികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. ഇങ്ങനെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചശേഷം അക്രമങ്ങളൊന്നും നടക്കുന്നില്ലെന്നും, എല്ലാം വ്യാജവാര്‍ത്തകളാണെന്നും പ്രചരിപ്പിക്കുകയാണ് മമത. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ദേശീയ വനിതാ കമ്മീഷനെ സംസ്ഥാനത്ത് തങ്ങാന്‍ പോലും സര്‍ക്കാര്‍ അനുവദിച്ചില്ല. ഈ ഭരണകൂട ഭീകരതക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് സേവ് ബംഗാള്‍ എന്ന പേരില്‍ രാജ്യമെങ്ങും അലയടിക്കുന്നത് . ഇത് ഒരു മുന്നറിയിപ്പാണ്. ഭരണാധികാരിക്ക് ചേരുന്നവിധം നിയമപരമായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയില്ലെങ്കില്‍ മമതാ ബാനര്‍ജിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: