കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച രൂപഗാംഗുലി, വാനതി ശ്രീനിവാസന്‍, അഗ്നിമിത്ര പോള്‍ എന്നിവരെ നാടകീയമായി മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്തയിലെ മയോ റോഡ് ക്രോസിംഗിലെ ഗാന്ധി മൂർത്തിയിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് രാജ്യസഭാ എംപി രൂപ ഗാംഗുലി, അസൻസോൾ എംഎൽഎ അഗ്നിമിത്ര പോൾ, കോയമ്പത്തൂർ (സൗത്ത്) എംഎൽഎ വാനതി ശ്രീനിവാസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭരണകൂടം നിശ്ചയിച്ച പ്രോട്ടോക്കോൾ പ്രകാരം 8 പേർ മാത്രമാണ് ഗാന്ധി മൂർത്തിക്ക് സമീപം പ്രതിഷേധ പ്രകടനത്തിനെത്തിയത് . മമത സര്‍ക്കാര്‍ 20 പേര്‍ക്ക് വരെ പ്രതിഷേധിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാൽ അതിനാടകീയമായി ഇവരെ അറസ്റ്റ് ചെയ്ത് ലാൽ ബസാർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും 14 പേരെ കൊലപ്പെടുത്തുകയും വീടുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതിനെതിരെ ബിജെപി വനിതാ നേതാക്കള്‍ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രോട്ടോക്കോൾ ലംഘിച്ചതിനല്ല പ്രതിഷേധിക്കുന്നതിൽ നിന്ന് തടയാനാണ് അവർ ഞങ്ങളെ അറസ്റ്റ് ചെയ്തത് – അഗ്നിമിത്ര പോൾ പറഞ്ഞു.
ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമയ്‌ക്കും ബംഗാളിൽ താമസിക്കാൻ അനുമതി നിഷേധിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു . ഇപ്പോഴും ബംഗാളില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. പല കുടുംബങ്ങളും തൃണമൂല്‍ അക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അസമിലേക്ക് ഓടിരക്ഷപ്പെട്ടു. സിപിഎം പ്രവര്‍ത്തകരും തൃണമൂല്‍ ഗുണ്ടകള്‍ക്കെതിരെ പരാതിപ്പെടുന്നു. ബിഎസ് എഫ് ജവാന്മാരെ വരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: