ന്യൂദല്‍ഹി: ഫോണ്കാളിനിടെ പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ശ്രമിച്ച ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നാവടപ്പിച്ച് ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ആന്ധ്ര മുഖ്യമന്ത്രിയും.
ഫോണ്വിളിയ്ക്കിടെ താന്‍ പറയുന്നതെന്തെന്ന് പ്രധാനമന്ത്രി കേള്‍ക്കേണ്ടതായിരുന്നു എന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പരിഭവം. എന്നാല്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരെന്‍ സിംഗ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ആഞ്ഞടിച്ചു. തന്റെ സംസ്ഥാനം ഇതുവരെ നേരിട്ട എല്ലാ വെല്ലുവിളികളെയും ആവേശത്തോടെ മനസ്സിലാക്കിയ വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്നായിരുന്നു എന്‍.ബിരെന്‍ സിംഗ് ട്വീറ്റ് ചെയ്തത്.
ഒരു പക്ഷെ ഹേമന്ത് സോറന് തന്റെ പദവിയുടെ അന്തസ്സ് മറന്നുപോയിരിക്കാമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ മറുപടി. ‘രാജ്യത്ത് കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മഹാമാരിയെ ചെറുക്കാന്‍ കഴിയൂ എന്ന് ഹേമന്ത് സോറന് മറക്കരുത്. സ്വന്തം പരാജയം മറയ്ക്കാന്‍ തന്റെ നിരാശയെ പ്രധാനമന്ത്രിക്ക് മേല്‍ ചാര്‍ത്താന്‍ ശ്രമിച്ചത് നാണക്കേടാണ്,’ ഹര്‍ഷ് വര്ധന് ട്വീറ്റില്‍ പറഞ്ഞു.
വ്യാഴാഴ്ച തെലുങ്കാന, ആന്ധ്ര, ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഫോണിലൂടെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തത്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീര്‍, പുതുച്ചേരി ലഫ്. ഗവര്‍ണര്‍മാരുമായും പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വാക്സിന് എടുക്കുന്നതിലെ പുരോഗതി, വരും മാസങ്ങളില്‍ വാക്സിന് നിര്‍മ്മാണത്തിന്റെ അളവ് വര്‍ധിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ച മണിപ്പൂര്‍, സിക്കിം, ത്രിപുര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി. ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: