കൊല്‍ക്കത്ത: ബംഗാളിലെ ആര്‍എസ്എസ് കാര്യാലയങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളാക്കി സംരക്ഷണമൊരുക്കി. തൃണമൂല്‍ അക്രമത്തിനിരയായ ബിജെപിക്കാര്‍ക്ക് പുറമേ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘകാര്യാലയങ്ങളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മൂന്നുദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരുടെ വീടുകളും തൃണമൂലുകാര്‍ ആക്രമിച്ച് തകര്‍ത്തു.
തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്. മേദിനിപ്പൂര്‍ പ്രദേശത്തെ നന്ദിഗ്രാം, പാന്‍സ്കുറ, കാന്തി തുടങ്ങി നിരവധി പ്രദേശത്തെ പ്രവര്‍ത്തകര്‍ ആണ് നിലവില്‍ ഖരഖ്പൂര്‍ കാര്യാലയത്തില്‍ അഭയം തേടിയിരിക്കുന്നത്. ബംഗാളിലെ ഇരുന്നൂറില്‍ അധികം സ്ഥലങ്ങളില്‍ നിന്നാണ് രാഷ്ട്രീയ സ്വയം സേവകസംഘം ആരംഭിച്ച ഹെല്പ് ലൈന്‍ പോര്‍ട്ടലിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പരാതികള്‍ ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: