കൊച്ചി: കോര്പ്പറേഷന് കൊവിഡ് കണ്ട്രോള് റൂം, മൊബൈല്‍ ആംബുലന്‍സ് യൂണിറ്റ് ആരംഭിക്കുന്നു. ടൗണ്‍ ഹാളില്‍ കൊച്ചി നഗരസഭ ആരംഭിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് കണ്ട്രോള് റൂമിന്റേയും, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റേയും ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
അടിയന്തര പരിചരണം ആവശ്യപ്പെട്ട് കണ്ട്രോള് റൂം ഫോണ്‍ നമ്പറുകളിലേക്ക് ബന്ധപ്പെടുന്ന കൊവിഡ് രോഗികള്‍ക്ക് വീടുകളിലെത്തി ഓക്സിജനും, പരിചരണവും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി ഒരു നഴ്സിന്റെ സേവനം പൂര്‍ണ്ണ സമയവും ലഭ്യമാകുന്ന വിധത്തില്‍ മൂന്ന് ആംബുലന്‍സുകള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്.
ഓക്സിജനും അവശ്യം വേണ്ട മരുന്നുകളും ആംബുലന്‍സില്‍ സജ്ജമായിരിക്കും. ഇതുകൂടാതെ കണ്ട്രോള് റൂമില്‍ 24 മണിക്കൂറും ഓണ്‍ കോളില്‍ ഒരു ഡോക്ടറുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്. കണ്ട്രോള് റൂമിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ ഡോക്ടര്‍ക്ക് കൈമാറി രോഗ തീവ്രതക്കനുസരിച്ച് മുന്‍ഗണന നിശ്ചയിച്ചായിരിക്കും രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: