നാഗര്‍കോവില്‍: തമിഴ്നാട് നിയമസഭയിലേക്ക് നടന്ന പൊതു തെരഞ്ഞടുപ്പില്‍ എന്‍ഡിഎ രണ്ടിടത്ത് വിജയിച്ചു. കോണ്‍ഗ്രസ്, ഡിഎംകെ മുന്നണിക്ക് നാലു സീറ്റു ലഭിച്ചു. കന്യാകുമാരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ എഐഡിഎംകെയുടെ ദളവായ് സുന്ദരം 16,210 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഡിഎംകെ, കോണ്‍സ്, സിപിഎം മുന്നണി സ്ഥാനാര്‍ഥി ഓസ്റ്റിനെയാണ് പരാജയപ്പെടുത്തിയത്. ദളവായ് സുന്ദരത്തിന് 1,09,828 വോട്ടും ഓസ്റ്റിന്‍ 93,618 വോട്ടും ലഭിച്ചു. നാഗര്‍കോവില്‍ മണ്ഡലത്തില്‍ മുതിര്‍ന്ന ബിജെപി നേതാവായ എം.ആര്. ഗാന്ധി 14,000 ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായിരുന്ന സുരേഷ് രാജനെയാണ് പരാജയപ്പെടുത്തിയത്.
ഡിഎംകെയിലെ മൂന്നു സിറ്റിംഗ് എംഎല്‍എമാരില്‍ രണ്ടുപേര്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. നാലു മണ്ഡലങ്ങളില്‍ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം സഖ്യം വിജയിച്ചു. കുളച്ചല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പ്രിന്‍സ് 93,681 വോട്ടുകള്‍ നേടി വിജയിച്ചു. ബിജെപിയിലെ രമേശിനെയാണ് പരാജയപ്പെടുത്തിയത് (ഭൂരിപക്ഷം 24,832).
പദ്മനാഭപുരം മണ്ഡലത്തില്‍ ഡിഎംകെയിലെ മനോതങ്കരാജ് 89,295 വോട്ടുകള്‍ നേടി വിജയിച്ചു (ഭൂരിപക്ഷം 27,677). എഐഡിഎംകെ ജോണ്‍ തങ്കത്തിന് 61,618 വോട്ട് ലഭിച്ചു. വിളവന്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിലെ വിജയ തരണി 28,669 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയിലെ ജയ്ശീലനെ പരാജയപ്പെടുത്തി. വിജയ തരണിക്ക് 87,473 വോട്ടും ജയ്ശീലന്‍ 58,804 വോട്ടും ലഭിച്ചു.
കിള്ളിയൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ രാജേഷ് കുമാര്‍ 1,01,541 വോട്ടുകള്‍ നേടി തമിഴ് മാനില കോണ്‍ഗ്രസിലെ ജൂഡ് ദേവിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം. 55,400. ജൂഡ് ദേവ് 46,141 വോട്ടുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: