തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അരലക്ഷത്തിലധികം വോട്ടു കിട്ടിയത് മൂന്നു മണ്ഡലങ്ങളിലായിരുന്നു. നേമം(67,813), മഞ്ചേശ്വരം(56,781), കാസര്‍കോട് (50,395).
ഇത്തവണ പാലക്കാടും(50,220) മലമ്പുഴയും (50,200) അരലക്ഷം പട്ടികയിലേക്ക് വന്നു.
കഴിഞ്ഞതവണ 40,000 ത്തിളധികം വോട്ടു നേടിയ മണ്ഡലങ്ങളുടെ പട്ടികയില്‍ മലമ്പുഴ(46157), വട്ടിയൂര്‍കാവ്(43700), കഴകുട്ടം(42732), ചെങ്ങന്നൂര്‍(42682), പാലക്കാട്(40076) എന്നീ മണ്ഡലങ്ങള്‍. വട്ടിയൂര്‍ക്കാവും ചെങ്ങന്നൂരും പിന്നോട്ടു പോയപ്പോള്‍ ചാത്തന്നൂരും(42682),തൃശ്ശൂരും(40457) പകരം വന്നു. കഴക്കൂട്ടത്ത് വോട്ടു കുറഞ്ഞെങ്കിലും നാല്പതിനായിരം(40193) കഴിഞ്ഞു
അതേ സമയം കാല്‍ലക്ഷത്തിലധികം വോട്ടു കിട്ടിയ മണ്ഡലങ്ങളില്‍ മൂന്നിലൊന്ന് കാല്‍ഭാഗത്തിലധികം കുറഞ്ഞു. 2016 ല്‍ കാല് ലക്ഷത്തിലധികം വോട്ടു കിട്ടിയ 51 മണ്ഡലങ്ങള്‍ ഉണ്ടായിരുന്നത് ഇത്തവണ 33 ആയി കുറഞ്ഞു. 18 മണ്ഡലങ്ങള്‍ പട്ടികയില്‍ നിന്ന് പുറത്തായി.
മഞ്ചേശ്വരം, നേമം, കാസര്‍ഗോഡ്, പാലക്കാട്,മലമ്പുഴ, ചാത്തന്നൂര്‍,തൃശ്ശൂര്‍, കഴകുട്ടം,വട്ടിയൂര്‍കാവ്, ആറ്റിങ്ങല്‍, ഷൊര്‍നൂര്‍, മണലൂര്‍, തിരുവനന്തപുരം, ഇരിങ്ങാലക്കുട, പുതുക്കാട്,കാട്ടക്കട, ചെങ്ങന്നൂര്‍,നാട്ടിക, കോന്നി, എലത്തൂര്‍, ചിറയന്‍ കീഴ്, മാവേലിക്കര, കോഴിക്കോട് നോര്‍ത്ത്, പാറശ്ശാല, കാഞ്ഞിരപ്പള്ളി, ആറന്മുള, കൊടുങ്ങല്ലൂര്‍ ,കുന്നംകുളം, കുന്നമംഗലം, കൊങ്ങാട്, നെടുമങ്ങാട്, ബേപൂര്‍, ഒറ്റപ്പാലം എന്നിവയാണ് ബിജെപി കാല്‍ലക്ഷം കടന്ന മണ്ഡലങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: