ബത്തേരി: ബത്തേരി മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഐ.സി. ബാലകൃഷ്ണന് വിജയിച്ചു. എല്‍ഡിഎഫിന്റെ എം.എസ്. വിശ്വനാഥനെക്കാള് 11822 വോട്ടിനാണ് ഐ.സി. ബാലകൃഷ്ണന് വിജയിച്ചത്. ഐ.സി. 81077 വോട്ട് നേടിയപ്പോള്‍ സിപിഎംന്റെ സ്ഥാനാര്‍ത്ഥി എം.എസ്. വിശ്വനാഥന് 69255 വോട്ടുകള്‍ നേടി. ശക്തമായി മത്സരം കാഴ്ചവച്ച ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. ജാനു 15198 വോട്ട് നേടി.
കഴിഞ്ഞ തവണ ഐ.സി.ബാലകൃഷ്ണന് 75,447 വോട്ടുകളാണ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രുഗ്മിണി സുബ്രഹ്മണ്യന് 64,549 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനു 27,920 വോട്ടും നേടിയിരുന്നു. മാനന്തവാടി മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഒ.ആര്. കേളു 72536 വോട്ടുകള്‍ നേടി വിജയിച്ചു. മുന്‍ മന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.കെ ജയലക്ഷ്മിയെ 9282 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ജയലക്ഷ്മി 63254 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകുന്ദന് പള്ളിയറ 13142 വോട്ടുകളും നേടി.കഴിഞ്ഞ തവണ ഒ.ആര്. കേളു 62,436 വോട്ടുകളാണ് നേടിയത്. പി.കെ.ജയലക്ഷ്മി 61,129 വോട്ടും, ബിജെപി സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസ് 16,230 വോട്ടും 2016 നിയമ സഭ തെരഞ്ഞെടുപ്പില്‍ നേടി. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിക്കിന് വിജയം.
70252 വോട്ടുകള്‍ നേടിയാണ് സിദ്ദിക്കിന്റെ വിജയം. 5470 വോട്ടിന്റെ ലീഡ് നേടി. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ എം.വി. ശ്രയാംസ് കുമാറും, മൂന്നാം സ്ഥാനത്ത് ബിജെപിയുടെ ടി.എം. സുബീഷുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാര്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. അന്ന് കോണ്‍ഗ്രസ് 59876 വോട്ട് നേടിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ചത് 72959 വോട്ടാണ്. ഇത്തവണ വോട്ടുകള്‍ ഇടത് പക്ഷത്ത് നിന്നും വലത് പക്ഷത്തേക്ക് പോയി. മൂന്നാം സ്ഥാനത്തുള്ള ബിജെപി ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. കഴിഞ്ഞ തവണ എന്‍ഡിഎയുടെ കെ.സദാനന്ദന് 12,938 വോട്ട് നേടിയപ്പോള്‍ ഇത്തവണ സുബീഷിന് 14113 വോട്ടുകള്‍ നേടി ശക്തി തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: