കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സൗത്തില്‍ നടന് കമല്‍ ഹാസന് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനാണ് 1500 വോട്ടിന് കമല്‍ ഹാസനെ തോല്‍പ്പിച്ചത്. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷയാണ് വാനതി. വെല്ലവിളിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയ കമല്‍ഹാന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന സാധിച്ചില്ല. കേയമ്പത്തൂരില്‍ ചരിത്രവിജയമാണ് ബിജെപി നേടിയത്.
പ്രവര്‍ത്തകരുടെ അര്‍പ്പണ ബോധവും ത്യാഗവുമാണ് തന്നെ വിജയിപ്പിച്ചത്. ഈ ജയം പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും വാനതി പറഞ്ഞു. മികച്ച മത്സരമാണ് ബിജെപി കാഴ്ച്ച വെച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാപ്പകല്‍ വ്യത്യാസമില്ലാതെ ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു. അതിനാല്‍, ഇതു ഒത്തൊരുമയുടെ കൂട വിജയമാണ്. പ്രവര്‍ത്തകര്‍ക്കു പുറമെ സംസ്ഥാന അധ്യക്ഷന്‍ മുരുകനും അവകാശപ്പെട്ടതാണ് വിജയം. പ്രധാനമന്ത്രിയോടും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും വാനതി നന്ദി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വെല്ലുവിളിയാണ് കമല്‍ ഹാസന് നടത്തിയത്. വാനതി ശ്രീനിവാസനെ എതിരാളിയായിപോലും അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് കമല്‍ സ്വീകരിച്ചത്. ബിജെപിയുടെ നേതാക്കളെ അടക്കം അദേഹം അടച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: