തിരുവനന്തപുരം : സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനയ്‌ക്ക് സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക ഈടാക്കുന്ന ലാബുകള്‍ക്കെതിരെ കേസെടുക്കും. സ്വകാര്യ ലാബുകൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിർദ്ദേശം.ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പല ലാബുകളും ഇന്നും ആര്‍ടിപിസിആറിന് പഴയ നിരക്കായ 1700 ഈടാക്കിയിരുന്നു. ഇതേക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് കൂടിയ തുക ഈടാക്കുന്ന ലാബുകള്‍ക്കെതിരെ കേസെടുക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടത്. അധിക തുക ഈടാക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി ലാബുകളെ താക്കീത് ചെയ്തിരുന്നു.
നിരക്ക് കുത്തനെ കുറച്ചതിൽ പല ലാബുകള്‍ക്കും പ്രതിഷേധമുണ്ട്.പല ലാബുകളും ശനിയാഴ്ച ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് ഇതില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് ഏറെ പഠിച്ചതിന് ശേഷമാണ് നിരക്ക് 500 ആക്കിയതെന്നാണ്. വാസ്തവത്തില്‍ ലാബില്‍ പരിശോധന നടത്താനുള്ള ചെലവ് 240 രൂപ മാത്രമാണ്. ബാക്കി ലാബിലെ ജീവനക്കാര്‍ക്ക് അവരുടെ പ്രയത്നത്തിന് നല്‍കുന്ന തുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: