ആലപ്പുഴ: മകള്‍ ജീവന് ഒടുക്കിയതിനെ തുടര്‍ന്ന് കാമുകനെ അന്വേഷിച്ച് എത്തിയ പിതാവ് കാമുകന്റെ അമ്മയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ സെക്ഷന്‍സ് കോടതി രണ്ട് ജഡ്ജ് എ. ഇജാസ്. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് പനയ്ക്കല്‍ ഹരിദാസിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പുന്നപ്ര ലക്ഷ്മി നിവാസില്‍ ശശിധരന്റെ ഭാര്യ പത്മിനി(52) ആണ് കൊല്ലപ്പെട്ടത്.
ഈ മാസം മൂന്നിന് കോടതി ശിക്ഷ പ്രഖ്യാപിക്കും. പുന്നപ്ര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2012 ഡിസംബര്‍ 12ന് ആയിരുന്നു സംഭവം. പ്രണയത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയായകാത്ത മകള്‍ ഹരിത കാമുകന് അനീഷിനോടൊപ്പം പോകാന്‍ തയ്യാറായ മകളെ ഹരിദാസ് വീട്ടില്‍ നിന്ന് പുറത്തേക്ക് വിട്ടില്ല. തുടര്‍ന്ന് മുറിയിലെ ഫാനില്‍ ഹരിത തൂങ്ങി മരിച്ചെന്നായിരുന്നു കേസ്. വിവരം അറിഞ്ഞ അനീഷ് വീട്ടിലേക്ക് പോയില്ല.
അനീഷിനെ അന്വേഷിച്ച് ഹരിദാസ് വീട്ടില്‍ എത്തിയെങ്കിലും പത്മിനി മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് പത്മിനിയെ വെട്ടി കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. അന്ന് ഹരിതക്ക് 17ഉം അനീഷിന് 19ഉം വയസ് മാത്രമായിരുന്നു.പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 14 പ്രമാണങ്ങളും, 11 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയേയും, ആറു പ്രമാണങ്ങളും തെളിവിനായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. കെ. രമേശന്, അഡ്വ. പി. പി. ബൈജു എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: